രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി അതിജീവിതയായ യുവതിയുടെ ഭർത്താവ്. കുടുംബജീവിതം തകർത്തത് രാഹുൽ മാങ്കൂട്ടത്തിൽ ആണെന്നാണ് പരാതി. എസ്.ഐ.ടി വീട്ടിൽ വന്ന് വിവരങ്ങൾ ശേഖരിച്ചതിലൂടെ തനിക്ക് വലിയ മാനനഷ്ട്ടം ഉണ്ടായി എന്നും യുവതിയുടെ ഭർത്താവ് പറയുന്നു.
ഒരു എം.എൽ.എ കുടുംബ പ്രശ്നത്തിൽ ഇടപെടുമ്പോൾ രണ്ട് കക്ഷിയെയും വിളിക്കണമെന്നാണ്, എന്നാൽ തന്നെ ഇതുവരെ രാഹുൽ വിളിച്ചിട്ടില്ല. യുവതിയെ ഗർഭിയാക്കിയതും, ഗർഭഛിദ്രം നടത്തിയതും തൻ്റെ തലയിൽ കെട്ടി വെക്കാൻ ശ്രമം നടന്നുവെന്നും പരാതിയിലുണ്ട്. രാഹുലാണ് തങ്ങളുടെ കുടുംബബന്ധം തകരാനുണ്ടായ കാരണക്കാരൻ. കോൺഗ്രസ്, സിപിഎം, ബിജെപി നേതാക്കൾ ബന്ധപ്പെട്ട് തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അതിജീവിതയുടെ ഭർത്താവ് വ്യക്തമാക്കി.
വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും പരാതിയിൽ യിൽ പറയുന്നു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചു. തങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ് ചോദിച്ചു.
തന്റെ കുടുംബ ജീവിതം തകർത്തെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ ബി.എൻ.എസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവിശ്യം. പുതിയ പരാതി കോടതിയിൽ നിര്‍ണായകമാകും. രാഹുല്‍ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കളവാണെന്ന് ഇതിലൂടെ പ്രോസിക്യൂഷന് കോടതിയില്‍ വാദിക്കാന്‍ കഴിയും. കുടുംബപ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ ഇടപ്പെട്ടുള്ള പരിചയമാണ് യുവതിയുമായിട്ടുള്ളതാണെന്നാണ് രാഹുല്‍ തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. അതിനെ തള്ളുന്നതാണ് ഭര്‍ത്താവിന്റെ പരാതി.



സംസ്ഥാനത്ത് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകൾക്ക് വിലക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.