ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയിൽവേ. പതിനാല് കോച്ചുകളില്‍ നിന്ന് പതിനെട്ടായി ഉയര്‍ത്തിയോടെ ടിക്കറ്റുകള്‍ ലഭിക്കല്‍ എളുപ്പമാകും. സെപ്റ്റംബര്‍ ഒന്പതുമുതല് പുതിയ കോച്ചുകളുമായാണ് വന്ദേഭാരത് സര്‍വീസ് നടത്തുക.
വന്ദേഭാരതിന് യാത്രക്കാര്‍ക്കിടയിലുള്ള ഡിമാന്റ് കൂടി കണക്കിലെടുത്താണ് റെയില്‍വേയുടെ പുതിയ തീരുമാനം. 2025 – 26 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ 31 വരെയുള്ള യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് കോച്ചുകള്‍ അപ്ഗ്രേഡ് ചെയ്തത്.
നിലവില്‍ ഇന്ത്യന്‍ റെയില്‍വേ 144 വന്ദേ ഭാരത് ട്രെയിനുകളുടെ സര്‍വീസ് നടത്തുന്നുണ്ട്. എല്ലാ വന്ദേഭാരത് ട്രെയിനുകളും യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 102.01 ശതമാനവും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ (ജൂണ്‍ 2025 വരെ) 105.03 ശതമാനവും ആണ് യാത്രക്കാരുടെ എണ്ണം.
കഫീന്‍ രഹിത ഔഷധ പാനീയ കൂട്ടുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്



വർഷത്തിൽ അഞ്ച് ചലാൻ ഉള്ളവരുടെ ലൈസൻസ് തെറിക്കും ;മോട്ടോർ വാഹന നിയമങ്ങൾ കർശനമാവുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.