കോതമംഗലം മാമലക്കണ്ടത്ത് ജോലി ചെയ്യുകയായിരുന്ന സ്ത്രീകളുടെ മേൽ പാറ ഇടിഞ്ഞുവീണ് അപകടം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൊയിനിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവർക്കാണ് പരിക്കേറ്റത്. നട്ടെല്ലിനും തലയ്ക്കും ആണ് ഇരുവർക്കും പരിക്കേറ്റിട്ടുള്ളത്. രണ്ടുപേരെയും കോതമംഗലത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ പണിയെടുത്തുകൊണ്ടിരുന്ന സമയത്ത് അപ്രതീക്ഷിതമായി മലയിൽ നിന്നും പാറ ഇടിഞ്ഞ് വീഴുകയും, ഇരുവരും പാറകൾക്കടിയിൽ പെട്ടുപോകുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് ഇരുവരെയും പാറകൾക്കടിയിൽ നിന്ന് രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലിയ ശബ്ദത്തോടെയാണ് മലയിൽ നിന്നും പാറ ഇടിഞ്ഞു വീണതെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ സ്ത്രീകളിൽ രമണിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ ; തീരുമാനം വൈകിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ ; തീരുമാനം വൈകിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം



കത്ത് ചോർച്ച വിവാദം ; പരാതിക്കാരനായ ഷെർഷാദിന് നോട്ടീസ് അയച്ച് തോമസ് ഐസക്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.