തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പള്ളിയിൽ പട്ടാപ്പകൽ മോഷണം. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിന് പുറകിലുള്ള കത്തോലിക്ക ചർച്ചിലാണ് മോഷണം നടന്നത്. മാതാവിൻ്റെ തിരുരൂപ കൂട് തല്ലിപ്പൊളിച്ച് 6,000 രൂപയും ഒരു ഗ്രാം വരുന്ന സ്വർണ കുരിശും കവർന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
Also Read
കൊന്നുതിന്നവർ തന്നെ കണ്ണീർ പൊഴിക്കുന്നു! രാഷ്ട്രീയക്കാരുടെ സമരാഭാസമെന്ന് കുഴിപ്പങ്ങാട് നിവാസികൾ
കൊന്നുതിന്നവർ തന്നെ കണ്ണീർ പൊഴിക്കുന്നു! രാഷ്ട്രീയക്കാരുടെ സമരാഭാസമെന്ന് കുഴിപ്പങ്ങാട് നിവാസികൾ
ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. പള്ളിയിലെത്തിയ യുവാവ് 20 മിനുട്ടോളം പരിസരം വീക്ഷിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് അൾത്താരയുടെ മുൻപിലുണ്ടായിരുന്ന മൈക്ക് സ്റ്റാൻഡ് എടുത്ത് മാതാവിന്റെ രൂപക്കൂടിന്റെ പൂട്ട് തല്ലിത്തകർക്കുന്നതും തുടർന്ന് മോഷണം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് അന്വേഷണം തുടങ്ങി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
എനിക്ക് കാൻസർ ആണ്; ഇനി എന്റെ സ്ഥാനം അലിന് ജോസ് പെരേരെയ്ക്ക്; വെളിപ്പെടുത്തലുമായി സന്തോഷ് വർക്കി
എനിക്ക് കാൻസർ ആണ്; ഇനി എന്റെ സ്ഥാനം അലിന് ജോസ് പെരേരെയ്ക്ക്; വെളിപ്പെടുത്തലുമായി സന്തോഷ് വർക്കി



വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.