ജൂൺ 13നാണ് ഇറാൻ ആണവായുധം വികസിപ്പിക്കുനതിൻ്റെ അവസാനഘട്ടത്തിൽ എത്തിയെന്ന് ആരോപിച്ച് ഇസ്രയേൽ ടെഹ്റാനെ ആക്രമിക്കുന്നത്. അന്നു മുതൽ അമേരിക്കയുടെ പരോക്ഷ പിന്തുണയും ടെൽ അവീവിനുണ്ടായിരുന്നു. ഇറാൻ ആണവ സംമ്പുഷ്ടികരണം അവസാനിപ്പിച്ച് നിരുപാധികം കീഴടങ്ങിയില്ലെങ്കിൽ വാഷിംഗ്ടന്നും യുദ്ധത്തിൽ പങ്കാളിയാവുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് ഇറാനെ ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു. എന്നാൽ ആ ഭീഷണികൾക്ക് ടെൽ അവീവ് പുല്ലുവില പോലും കൊടുത്തില്ല.
ഇറാനെ ആക്രമിക്കരുതെന്ന് റഷ്യയും അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. അതിനെ പരിഹസിച്ച് തള്ളുകയാണ് ഡൊണാൾഡ് ട്രംപ് ചെയ്തത്. ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങിയതിൻ്റെ പത്താംനാൾ യുഎസ് നേരിട്ട് യുദ്ധത്തിൽ പങ്കാളിയായി. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾ ആക്രമിച്ചു കൊണ്ടാണ് അമേരിക്ക രംഗത്തെത്തിയത്.
ടെഹ്റാനെതിരെ വാഷിംഗ്ടൺ ആക്രമണം അഴിച്ചുവിട്ട് യുദ്ധപ്രഖ്യാപനം നടത്തിയതോടെ ഏവരും ഉറ്റുനോക്കിയത് മോസ്കോയുടേയും പ്രസിഡൻ്റ് പുടിൻ്റെ നിലപാടുമായിരുന്നു. റഷ്യ യുദ്ധത്തെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാചി മോസ്കോകോയിൽ എത്തി സ്ഥിതികൾ ധരിപ്പിക്കുകയും ചെയ്തു. തങ്ങളുടെ പശ്ചിമേഷ്യയിലെ സഖ്യകക്ഷിക്കെതിരെ ആക്രമണം നടത്തിയ അമേരിക്കൻ നിലപാട് ന്യായീക്കിനാവില്ലെന്നും ഇറാനിയൻ ജനതയെ പിന്തുണയ്ക്കുന്നതായും പുടിൻ അറിയിച്ചു. യുദ്ധത്തിൽ നേരിട്ട് ഇടപ്പെട്ട് സൈനികമായി ഇറാനെ സഹായിക്കുമോ എന്ന കാര്യത്തിൽ അടക്കം വ്യക്തത വരുത്താതെയാണ് പുടിൻ പിന്തുണ അറിയിച്ചത്. അതേസമയം നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഇപ്പോഴും രഹസ്യമായി തുടരുകയാണ്. എന്തുകൊണ്ട് ഇറാനെ നേരിട്ട് സഹായിക്കാത്തത് എന്ന ചോദ്യത്തിന് റഷ്യക്ക് ചില മറുപടികൾ ഉണ്ട് എന്നതാണ് വസ്തുത. കഴിഞ്ഞ ദിവസം പ്രസിഡൻ്റ് പുടിൻ തന്നെ വ്യക്തമാക്കിയിരുന്നു.
റഷ്യൻ സംസാരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇസ്രയേലില്‍ ഉളളതായാണ് സമകാലിക യാഥാര്‍ത്ഥ്യം. റഷ്യന്‍ പൗരന്മാര്‍ക്ക് അപകടമുണ്ടാകുന്ന വിധത്തിലുളള നീക്കങ്ങള്‍ മോസ്കോ ഭാഗത്ത് നിന്ന് ഉടന്‍ ഉണ്ടാകില്ലെന്ന സൂചനകളാണ് പുടിൻ നൽകിയത്. സൈനികമായി ഇടപെടാനുള്ള തീരുമാനം വളരെ ആലോചിച്ച് എടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത് അർത്ഥമാക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അതേസമയം റഷ്യയും ഇറാനും തമ്മില്‍ പതിറ്റാണ്ടുകളായി അടുത്ത ബന്ധത്തിലാണെന്നും പുടിൻ ചൂണ്ടിക്കാട്ടി. . അറബ് രാജ്യങ്ങളുമായും ഇസ്ലാമിക രാജ്യങ്ങളുമായും റഷ്യയുടെ ബന്ധം വളരെക്കാലമായി സൗഹൃദപരമാണ്, റഷ്യയുടെ ജനസംഖ്യയുടെ 15 ശതമാനം മുസ്ലീങ്ങളാണ്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനിൽ (ഒഐസി) റഷ്യ ഒരു നിരീക്ഷക രാജ്യമാണെന്നും പുടിന്‍ ചൂണ്ടിക്കാട്ടി. ഇറാനോടുളള റഷ്യയുടെ വിശ്വസ്തതയെ ചോദ്യം ചെയ്ത വിമർശകരെ പ്രകോപനക്കാർ എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. അതായത് പരോക്ഷമായി എല്ലാ പിന്തുണയും മോസ്കോ ടെഹ്റാന് നൽകും നേരിട്ടുള്ള സൈനിക നീക്കം വളരെ ആലോചിച്ചായിരിക്കും എന്ന് തന്നെയാണ് റഷ്യൻ പ്രസിഡൻ്റ് പരോക്ഷമായി വ്യക്തമാക്കിയിരിക്കുന്നത്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.