പശ്ചിമേഷ്യയില്‍ന ഇസ്രയേല്‍- ഇറാന്‍ യുദ്ധം ആരംഭിച്ചത് മുതൽ ടെൽ അവീവ് വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടത് സുപ്രധാന ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആയ മാസീവ് ഓര്‍ഡനന്‍സ് പെനെട്രേറ്റര്‍ (GBU-57 Massive Ordnance Penetrator- MOP യാണ്). എംഒപികളുമായി അമേരിക്കയുടെ ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ പസഫിക് സമുദ്രത്തിലേക്ക് പുറപ്പെട്ടുവെന്ന് പെൻ്റഗൺ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
നിലവിലുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളില്‍ ഏറ്റവും മാരകവും ശക്തിയേറിയതുമായ ബോംബാണ് 30,000-pound GBU-57 MOP. ഭൂമിക്കടിയില്‍ ആഴത്തില്‍ കോണ്‍ക്രീറ്റുകളാല്‍ സുരക്ഷിതമാക്കിയ ഏത് നിര്‍മിതികളെയും തകര്‍ക്കാന്‍ ശേഷിയുള്ള ബോംബാണ് GBU-57 MOP.
ഇറാനിലെ ഫോര്‍ദോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം തകർക്കാനാണ് യുഎസിൻ്റെ വജ്രായുധം തന്നെ ഇസ്രയേൽ ആവശ്യപ്പെട്ടത്. മല തുരന്ന് അതിനുള്ളില്‍ ഏത് വ്യോമാക്രമണങ്ങളെയും അതിജീവിക്കാന്‍ ശേഷിയുള്ള തരത്തില്‍ ഇറാന്‍ നിര്‍മിച്ച ആണവകേന്ദ്രമാണ് ഫോര്‍ദോയിൽ സ്ഥിതി ചെയ്യുന്നത്. ഇസ്രയേലിന് ഇതുവരെ ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ കഴിയുന്ന തരത്തിലുള്ള ആക്രമണം നടത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് യുഎസിന്റെ സഹായം തേടിയത്.
എന്താണ് മാസീവ് ഓര്‍ഡനന്‍സ് പെനെട്രേറ്റര്‍?
ഏകദേശം 14,000 കിലോഗ്രാം ഭാരമുള്ള അത്യാധുനിക ബോംബാണ് എംഒപി. 200 അടിയോളം ആഴത്തില്‍ പാറകള്‍ തുളഞ്ഞിറങ്ങി ഉള്ളില്‍ചെന്ന് സ്‌ഫോടനം നടത്തുന്ന ബോംബാണ് ഇത്. നിലവില്‍ യുഎസ്, റഷ്യ തുടങ്ങിയ വൻശക്തികളുടെ കൈവശം മാത്രമാണ് ബോബുകളുള്ളത് ഇത്തരം ബോംബുകളുണ്ട്. ജിബിയു-57എ/ബി എന്ന കോഡ് നാമത്തില്‍ യുഎസ് സൈന്യത്തിനുള്ളില്‍ അറിയപ്പെടുന്ന ബോംബാണ് എംഒപി. ആണവായുധമല്ലാത്ത, ലോകത്തിൽ കണ്ടുപിടിക്കപ്പെട്ടതിൽ വച്ച് ഏറ്റവും മാരകമായ ബോംബുകളിലൊന്നാണ് ഇത്.
ഭൂഗര്‍ഭ ബങ്കറുകളും ആണവകേന്ദ്രങ്ങളുമൊക്കെ അതിശക്തമായ കോണ്‍ക്രീറ്റ് നിര്‍മിതികളാണ്. സാധാരണ ബോംബുകള്‍ക്ക് ഇവയെ തുളഞ്ഞിറങ്ങി സ്‌ഫോടനം നടത്തി തകർക്കാനാവില്ല. ഈ ന്യൂനതയെ മറികടക്കുന്നതാണ് എംഒപിയുടെ പ്രഹരശേഷി. ഉരുക്കുള്‍പ്പെടുന്ന ലോഹസംയുക്തത്താലാണ് ഈ ബോംബിന്റെ പുറംകവചം നിര്‍മിച്ചിരിക്കുന്നത്. ബലമേറിയ അതിശക്തമായ കോണ്‍ക്രീറ്റ് നിര്‍മ്മിതികളെയും പാറകളെയും തുളഞ്ഞിറങ്ങുന്നതിന് ബോംബിനെ സഹായിക്കുന്നതാണ് ഈ പുറംകവചം. ഈ ബോംബിനുള്ളില്‍ 2400 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് ഉള്ളത്.
നിര്‍മ്മിതികളെ തുളഞ്ഞിറങ്ങി ഉള്ളില്‍ചെന്നതിന് ശേഷം മാത്രമേ ഇത് പൊട്ടിത്തെറിക്കൂ. ഉള്ളിലെ എല്ലാ സംവിധാനങ്ങള്‍ക്കും പരമാവധി നാശമുണ്ടാക്കുക എന്നതാണ് ഈ ആയുധത്തിന്റെ ഉപയോഗം. ജിപിഎസും ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സംവിധാനങ്ങളും ഉപയോഗിച്ചാണ് ബോംബ് കൃത്യമായ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നത്. കൃത്യമായി ലക്ഷ്യത്തെ നിര്‍ണയിച്ച് കഴിഞ്ഞാല്‍ അതിന് ഏതാനും മീറ്ററുകള്‍ മുകളില്‍നിന്ന് താഴേക്ക് അതിവേഗതയില്‍ പതിക്കും. തുടര്‍ന്ന് എത്ര ശക്തമായ പ്രതിരോധത്തെയും തകർത്ത് ഉള്ളിലേക്ക് തുളഞ്ഞിറങ്ങും.
സാധാരണ യുദ്ധവിമാനങ്ങളില്‍നിന്ന് ഇതിനെ പ്രയോഗിക്കുക അസാധ്യമാണ്. ഇതിന്റെ ഭാരവും നിയന്ത്രണവുമൊക്കെ ഇത്തരം യുദ്ധവിമാനങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കില്ല. യുഎസിന്റെ പക്കലുള്ള ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബര്‍ വിമാനങ്ങള്‍ക്ക് മാത്രമേ നിലവില്‍ എംഒപിയെ വഹിക്കാന്‍ സാധിക്കു. ഒരു ബി2 ബോംബറിന്ന് പരമാവധി രണ്ട് എംഒപി ബോംബുകള്‍ മാത്രമേ വഹിക്കാന്‍ സാധിക്കു. പാരച്യൂട്ട് ഉപയോഗിച്ചാണ് ബോംബിനെ ലക്ഷ്യസ്ഥാനത്തേക്ക് വിക്ഷേപിക്കുന്നത്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.