റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും. ഇരുപത്തിമൂന്നാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിക്കായാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. ദ്വിദിന സന്ദർശനത്തിൽ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപദി മുർമു പുടിന് വിരുന്നൊരുക്കും.
ഇന്ത്യൻ ഇറക്കുമതി വർധിപ്പിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യുമെന്നും ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള മുഖ്യ പങ്കാളികളുമായുള്ള സാമ്പത്തിക ഇടപെടൽ ശക്തിപ്പെടുത്തുമെന്നും പുടിൻ വ്യക്തമാക്കി. സന്ദർശത്തിൽ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരു രാജ്യങ്ങളും അവലോകനം ചെയ്യുമെന്നും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും ഇന്ത്യൻ വിദേശമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്മേല്‍ യു.എസ് പിഴ ചുമത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്‍റെ ഇന്ത്യാ സന്ദര്‍ശനം.
ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി പീഡനത്തിനിരയായി ; കോഴിക്കോട് സ്വദേശിയായ ഹോസ്റ്റൽ ഉടമ അറസ്റ്റിൽ



2030 ആവുമ്പോഴേക്കും മനുഷ്യന് പകരം എ.ഐ. ജോലി ചെയ്യും; സ്പീക്കർ എ എൻ ഷംസീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.