ശബരിമലയിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മുൻ തിരുവാഭരണം കമ്മീഷണറായിരുന്ന കെ.എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിലെ ഏഴാം പ്രതിയാണ് ഇയാൾ. ദ്വാരപാലക പാളികൾ കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന നാലാമത്തെ അറസ്റ്റാണിത്. 2019 ജൂലായി 19ന് പാളികൾ അഴിച്ചപ്പോൾ ബൈജു ഹാജരുണ്ടായിരുന്നില്ല ദേവസ്വം ബോർഡിൽ സ്വർണ്ണം ഉൾപ്പടെ അമൂല്യ വസ്തുക്കളുടെ പൂർണ ചുമതല തിരുവാഭരണം കമ്മീഷണർക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം അറിഞ്ഞത് കാരണം മനഃപൂർവം വിട്ടു നിന്നെന്നാണ് വിവരം.
ദ്വാരപാലക കേസില്‍ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ച വിവരവും ബൈജുവിന് അറിയാം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇദ്ദേഹം തിരുവാഭരണം കമ്മീഷണര്‍ ആയിരുന്ന കാലത്താണ് സ്വര്‍ണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തി പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. ബൈജുവിനെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.
സ്വര്‍ണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഇദ്ദേഹവും ഒപ്പിട്ടിരുന്നു. 2019ല്‍ ദ്വാരപാലക പാളികള്‍ ഇളക്കുന്ന സമയത്ത് ഇദ്ദേഹം കൃത്യമായി മേല്‍നോട്ടം വഹിക്കാതിരുന്നത് ചുമതലയില്‍ വരുത്തിയ വീഴ്ചയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് എസ്.ഐ.ടിയുടെ നടപടി.



മനുഷ്യാവകാശ ലംഘനം ; കുന്നംകുളം കസ്റ്റഡി മർദ്ദനത്തിനിരയായ സുജിത് ഹൈക്കോടതിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.