ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം ബോർഡ് കമ്മിഷണറുമായിരുന്ന എൻ.വാസുവിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. എസ്.പി ശശിധരനാണ് വാസുവിൻ്റെ മൊഴി രേഖപ്പെടുത്തിയത്. വാസുവിന്റെ പി.എ ആയിരുന്ന സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണു നടപടി.
ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിൻ്റെയും മുഖ്യജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണം ബാക്കിയുണ്ടെന്നും, ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്ന് ആവിശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു. 2019 ഡിസംബർ 9ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇമെയിൽ തനിക്കു വന്നിരുന്നു എന്ന് വാസു പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മെയിൽ താൻ നോട്ട് എഴുതി ദേവസ്വം കമ്മീഷണർക്ക് വിട്ടെന്നും, പിന്നീട് കോവിഡ് കാലമായതിനാൽ എന്തായെന്ന് അറിയില്ലെന്നും എൻ.വാസു പറഞ്ഞിരുന്നു.
അതിനിടെ, ശബരിമലയിലെ കട്ടിള പാളിയിലെ സ്വർണം തട്ടിയെടുത്ത കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. ഈ കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് വിവരം.



വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.