ജയ്പൂർ: 2026 ഐ.പി.എൽ സീസണിന് മുമ്പായി ടീം വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസൺ. കേരളത്തിലെ ചെറിയ ഗ്രാമത്തിൽ നിന്നും വന്ന തനിക്ക് കഴിവ് പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കി തന്നത് രാജസ്ഥാൻ റോയൽസാണെന്ന് സഞ്ജു പറഞ്ഞു. രാജസ്ഥാനാണ് തന്റെ ലോകം. രാഹുൽ ദ്രാവിഡും മനോജ് ബാദ്ലയുമാണ് തനിക്ക് ക്രിക്കറ്റിൽ വലിയ വേദിയൊരുക്കി തന്നതെന്നും സഞ്ജു പറഞ്ഞു.
ക്യാപ്റ്റൻ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാനൊരുങ്ങുന്നുവെന്ന ചർച്ചകൾ സജീവമാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പലതരം അസ്വാരസ്യങ്ങൾക്കിടയിൽ ടീമിൽ നിന്നും പോകാനുള്ള താൽപര്യം മലയാളി താരം മാനേജ്മെന്റിനെ അറിയിച്ചുവെന്നാണ് വിവരം.
ചട്ടപ്രകാരം സഞ്ജുവിന് 2027 വരെ കരാർ നിലവിലുണ്ട്. സഞ്ജുവിനെ അടുത്ത ലേലത്തിൽ ടീമിലെടുക്കാതിരുന്നാൽ മറ്റ് ടീമുകൾക്ക് താരത്തെ സ്വന്തമാക്കാം. അതേസമയം, സഞ്ജു സാംസൺ ടീം വിടുന്നത് സംബന്ധിച്ച് ടീം മാനേജ്മെന്റിൽ നിന്ന് ഔദ്യോഗികമായ ഒരു പ്രതികരണവും പുറത്തുവന്നിട്ടില്ല.
ടീമിന്റെ ഉടമയായ മനോജ് ബാദ് ലെ ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. രാഹുൽ ദ്രാവിഡുമായി ചേർന്ന് അന്തിമ തീരുമാനം എടുക്കുമെന്ന അനൗദ്യോഗിക വിശദീകരണം രാജസ്ഥാൻ ടീം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ടീം സഞ്ജുവിനെ ഒഴിവാക്കുകയാണെങ്കിൽ 2026ലെ മിനി താരലേലത്തിൽ മലയാളി താരവുമുണ്ടാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



നിയമസഭ സമ്മേളനം നാളെ അവസാനിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി സർക്കാർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.