കൊല്ലം ശാസ്താംകോട്ട തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കവെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കെഎസ്ഇബിക്ക് നിർദേശം നൽകിയതായി മന്ത്രി കെ കൃഷ്ണൻ കുട്ടിയും അറിയിച്ചു. ആരുടേതാണ് കുറ്റം എന്നത് ഇപ്പോൾ വ്യക്തമല്ലെന്നും. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ട് ഏജൻസിയാണ് സംഭവത്തെ പറ്റി അന്വേഷിക്കുന്നത്. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറും കെ എസ് ഇ ബിയും പ്രത്യേകമായാണ് അന്വേഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഉച്ചയ്ക്കുശേഷം റിപ്പോര്‍ട്ട് ലഭിക്കുമെന്നും മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു.
ഇന്ന് ഒമ്പതരയോടെയാണ് കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടാകുന്നത്. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനാണ് ഇന്ന് ഷോക്കേറ്റ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്ന ഇടയിലാണ് സമീപത്തുള്ള ഇലക്ട്രിസിറ്റി ലൈനിൽ നിന്നും ഷോക്കേറ്റത്.കുട്ടികൾ കളിക്കുന്നതിന് ഇടയിലാണ് ചെരുപ്പ് ഓടിട്ട കെട്ടിടത്തിന് സമീപമുള്ള ഷെഡിന് മുകളിൽ കുടുങ്ങിയത്. കുട്ടിയെ വളരെ വേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർത്ഥികൾ സൈക്കിൾ വയ്ക്കുന്ന തകരഷീറ്റിട്ട ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്
ഷീറ്റിന് മുകളിൽ കയറി ചെരുപ്പ് എടുക്കാൽ ശ്രമിക്കുന്നതിന് ഇടയിലാണ് ഷോക്കേറ്റത്. സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ഒമ്പതരയോടെയാണ് സംഭവം. സ്കൂൾ -കെഎസ്ഇ ബിഅധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി എന്നാരോപിച്ച് സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം തുടരുകയാണ്. വിദ്യാർത്ഥിയുടെ മരണത്തിൽ ഇരു കൂട്ടർക്കും ഒരു പോലെ ഉത്തരവാദിത്വമുണ്ടെന്നും അവർ മറുപടി പറയണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം


വീണ്ടും റെക്കോർഡിട്ട് പി.എസ്.സി ; ഈ വർഷം അയച്ചത് 30,246 നിയമന ശുപാർശകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.