‘പഹൽഗാം ഭീകരർ ശ്രീലങ്കയിലേക്ക് കടന്നതായി വിവരം!’ ശ്രീലങ്കൻ പോലീസും വിമാനകമ്പനിയും പറയുന്നത്…

പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണവുമായി ബന്ധമുള്ളതായി സംശയിക്കുന്നവരെക്കുറിച്ചുള്ള തിരച്ചിൽ ശ്രീലങ്കയിലും. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്ന്, കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ബിഐഎ) ചെന്നൈയിൽ നിന്നുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനം വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി.

ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ ഉണ്ടായിരുന്നതായി കരുതുന്ന ഭീകരരെ കുറിച്ച് ഇന്ത്യൻ ഏജൻസികൾ അധികൃതരെ അറിയിച്ചിരുന്നുവെന്ന് ശ്രീലങ്കൻ പോലീസ് വക്താവ് പറഞ്ഞു. തുടർന്ന് വിമാനം എത്തിയ ഉടൻ ശ്രീലങ്കൻ ഉദ്യോഗസ്ഥർ വിശദമായ തിരച്ചിൽ നടത്തി. ഓപ്പറേഷനിൽ ഏതെങ്കിലും സംശയിക്കപ്പെടുന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ ഇന്ത്യൻ എജൻസികളുമായി സഹകരിച്ച് അന്വേഷണം തുടരുകയാണ് എന്നാണ് വിവരം.

ചെന്നൈയിൽ നിന്ന് കൊളംബോയിൽ ഇറങ്ങിയ വിമാനം പൂർണ്ണ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും ശ്രീലങ്കൻ എയർലൈൻസ്  സ്ഥിരീകരിച്ചു. വിമാനം വിശദമായി പരിശോധിക്കുകയും പിന്നീട് പതിവ് പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയും ചെയ്യുകയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *