അധ്യാപക പുനർനിയമനത്തിനായി കൈകൂലി വാങ്ങിയ കേസിൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് സെഷൻ ഓഫീസർ സുരേഷ് ബാബുവിനെ കോട്ടയം വിജിലൻസ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയോടെ മൂതലയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.ഫയലുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും പ്രതികൾ ഒന്നര ലക്ഷം രൂപ കൈകൂലി വാങ്ങിയെന്നാണ് കേസ്. വടകര സ്വദേശിയായ മുൻ അധ്യാപകൻ വിജയൻ നേരത്തെ പിടിയിലായിരുന്നു.
ഈ മാസം ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം പാലായിലെ സ്വകാര്യ സ്കൂളിലെ അധ്യാപകരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിരമിച്ച അധ്യാപകനും വടകര സ്വദേശിയുമായ വിജയൻ പിടിയിലാകുകയായിരുന്നു.
You May Also Like
ജിസ്മോളുടെയും മക്കളുടേയും മരണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ഹാവേരി കൂട്ട ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് ജാമ്യം; തെരുവില്‍ പ്രതികളുടെ ആഹ്ളാദ പ്രകടനം…
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.