ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആത്മഹത്യ ചെയ്ത യുവാവ് അനന്തു അജിയുടെ അവസാനത്തെ വീഡിയോ പുറത്ത്. മരണമൊഴി എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വളരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് വീഡിയോയിലുള്ളത്. മൂന്നു വയസ്സ് മുതൽ വീടിനടുത്തുള്ള ഒരാൾ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ലൈംഗികമായി ചൂഷണം ചെയ്ത ആൾ ഇപ്പോൾ നല്ല നിലയിലാണ് ജീവിക്കുന്നതെന്നും അനന്തു വീഡിയോയിൽ പറയുന്നു.
“അന്ന് അറിയില്ലായിരുന്നു ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന്. അമ്മയോടും പെങ്ങളോടും ഉള്ള സ്നേഹം കൊണ്ടാണ് ഇത്രയും നാൾ ജീവിച്ചിരുന്നത്. പക്ഷേ അവർക്ക് നല്ല മകനോ സഹോദരനോ ആകാൻ എനിക്ക് പറ്റിയില്ല. പല സ്ഥലത്തു നിന്നും ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്. ആർഎസ്എസുകാരോട് ഇടപെടരുത്. ലൈംഗിക ചൂഷണം നടക്കുന്നുണ്ട്. ആർഎസ്എസ് ക്യാമ്പുകളിൽ ശാരീരികവും മാനസികവും ലൈംഗികവുമായി ചൂഷണം ചെയ്യുകയാണ്. അതിനുള്ള തെളിവുകൾ ഇപ്പോൾ ഹാജരാക്കാനില്ല. ലൈംഗികമായി ചൂഷണം ചെയ്തത് നിതീഷ് മുരളീധരൻ എന്നയാളാണ്.” നിതീഷ് മുരളീധരൻ തുടർച്ചയായി ചൂഷണം ചെയ്തുവെന്നും അനന്തു വീഡിയോയിൽ പറയുന്നു.



ശബരിമല സ്വർണ്ണപ്പാളി വിവാദം ; സാമ്പിൾ പരിശോധനയ്ക്ക് അനുമതി നൽകി ഹൈക്കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.