ശബരിമല സ്വർണ്ണപ്പാളി വിവാദം ; സാമ്പിൾ പരിശോധനയ്ക്ക് അനുമതി നൽകി ഹൈക്കോടതി

ശബരിമല സ്വർണപാളി കേസിൽ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിക്കാൻ  അനുമതി നൽകി ഹൈക്കോടതി. ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകാന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകിയത്.

നവംബർ 17 മുതൽ മണ്ഡലകാലം ആരംഭിക്കുന്നതിനാൽ അന്നേ ദിവസം ഉച്ചപൂജയ്ക്കു ശേഷം സാംപിൾ‍ ശേഖരിക്കാനാണ് കോടതി നിർദേശം. ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ, ദ്വാരപാലക ശിൽപങ്ങൾ, വാതിൽപ്പാളികൾ തുടങ്ങിയവയെ പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളികൾ അഴിച്ചെടുത്ത് പിന്നീട് സ്വര്‍ണം പൂശി എന്ന സംഭവത്തിലാണ് എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധന നടത്തി  എത്രത്തോളം സ്വർണ്ണം നഷ്ടപ്പെട്ടെന്ന് കണ്ടെത്തണമെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. ഇതിനെ തുടർന്നാണ് കോടതി സാമ്പിൾ പരിശോധിക്കാൻ നിർദ്ദേശിച്ചത്.

മണ്ഡലകാലത്തിനായി നട തുറക്കുന്നതിന്റെ തലേ ദിവസമായ നവംബർ 15നു മുമ്പ് പരിശോധന പൂർത്തിയാക്കാനായിരുന്നു കോടതി നേരത്തെ  നിർദേശം നൽകിയിരുന്നത്. എന്നാൽ ദേവന്റെ അനുജ്ഞ അനുസരിച്ച് നട തുറന്ന ശേഷമേ സാംപിൾ എടുക്കാൻ പാടുള്ളു എന്ന് ക്ഷേത്രം തന്ത്രി അഭിപ്രായപ്പെട്ടു. ഇക്കാര്യം സ്പെഷൽ കമ്മിഷണർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നവംബര്‍ 17ന് ഉച്ചപൂജയ്ക്ക് ശേഷം സാംപിള്‍ എടുക്കാൻ കോടതി ഉത്തരവിട്ടത്.

കോടതിയുടെ നിർദേശ പ്രകാരം 2019ൽ സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങള്‍, വാതില്‍പ്പാളികൾ എന്നിവയുടെ സാംപിളുകൾ ഉൾപ്പെടെ 1998ൽ വിജയ് മല്യയുടെ യു.ബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞതിന്റെ സാംപിളും എടുത്തു പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *