“അവരൊക്കെ തോറ്റു മടങ്ങി, എന്നിട്ടാണോ രാജേന്ദ്രാ”; ഗവർക്കെതിരെ നിലപാട് കടുപ്പിച്ച് യൂണിവേഴ്സിറ്റി ആസ്ഥാനത്ത് എസ്എഫ്ഐ ബാനർ

ഗവർണർ പങ്കെടുത്ത പരിപാടിയിലെ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല രജിസ്ട്രാർ കെഎസ് അനിൽകുമാറിനെ പുറത്താക്കിയ വിസി മോഹനൻ കുന്നുമ്മലിൻ്റെ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എസ്എഫ്ഐ.സർവകലാശാലക്ക് മുന്നിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ ബാനർ സ്ഥാപിച്ചു. “ഹിറ്റ്ലർ തോറ്റു, മുസ്സോളിനി തോറ്റു, സർ സിപിയും തോറ്റു മടങ്ങി. എന്നിട്ടാണോ രാജേന്ദ്രാ” എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്.

നേരത്തെ കേരള സർവകലാശാല രജിസ്‌ട്രേഷൻ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു. ആദ്യം എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. വെള്ളയമ്പലത്ത് വെച്ച് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും ബാരിക്കേഡ് ഭേദിച്ച് എസ്എഫ്ഐ പ്രവർത്തകർ മുന്നോട്ട് പോയി.

പൊലീസ് രണ്ട് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിൻമാറാൻ പ്രവർത്തകർ തയ്യാറായില്ല. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ആർഎസ്എസ് വണങ്ങുന്ന ബിംബങ്ങളെല്ലാം ശാഖയ്ക്കകത്ത് വെച്ച് വാങ്ങിയാൽ മതിയെന്ന് ഗവർണർ വിളച്ചിൽ എടുക്കരുത്. എസ്എഫ്ഐ എന്താണെന്നും ഞങ്ങളുടെ സമരങ്ങൾ എന്താണെന്നും ഫോൺ കറക്കി ആരിഫ് മുഹമ്മദ് ഖാനെ വിളിച്ചാൽ പറഞ്ഞുതരുമെന്ന എസ്എഫ്ഐ നേതാക്കൾ വ്യക്തമാക്കി

എസ്എഫ്ഐ പ്രതിഷേധത്തിന് പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരും എത്തിയതോടെ രാജ്ഭവൻ പരിസരം കൂടുതൽ സംഘർഷഭരിതമായി. രാജ്ഭവൻ്റെ ഗേറ്റിനു മുന്നിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാക്കി. പത്തോളം പ്രവർത്തകർ പൊലീസിൻ്റെ പ്രതിരോധം മറികടന്ന് ബാരിക്കേഡുകൾ മറികടന്ന് രാജ്ഭവൻ വളപ്പിനുള്ളിൽ പ്രവേശിപ്പിച്ചു. ഇവരെ ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾ ഇടപ്പെട്ട് പിൻതിരിക്കുകയായിരുന്നു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജില്ലാ നേതാവിനെ ബാരിക്കേട് കടത്തി അകത്തെത്തിച്ചാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് വലിയ പൊലീസ് സന്നാഹത്തെയാണ് സജ്ജമാക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിലും എസ്എഫ്ഐ പ്രതിഷേധം തുടരുമെന്ന സൂചനയാണ് ഇപ്പോൾ നൽകുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *