യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും സംസാരിച്ച മുതിർന്ന കോൺഗ്രസ് നേതാവി പി ജെ കുര്യനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്. പിജെ കുര്യൻ ‘സാർ’ വിളി അർഹിക്കുന്നില്ല എന്നാണ് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി ജിതിൻ ജി നൈനാൻ്റെ വിമർശനം.പിജെ കുര്യൻറെ പ്രസംഗം അംഗീകരിക്കാൻ കഴിയില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഫേസ്ബുക്കിൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
അധികാരത്തിന്‍റെ 36 വർഷങ്ങൾ അങ്ങേയ്ക്ക് നൽകിയ കോൺഗ്രസ്സിന്റെ യുവത്വമാണ് വിമർശിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു. പി ജെ കുര്യന്‍റെ യൂത്ത് കോൺഗ്രസ് കാലഘട്ടത്തിലെ പ്രവർത്തനത്തെപ്പറ്റിയും ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനമുണ്ട്.
“പിജെ കുര്യൻ സാർ….. എന്നായിരുന്നു ഫോൺ നമ്പർ സേവ് ചെയ്തിരുന്നത് പോലും എന്നാൽ ഇനി ആ സാർ വിളി അർഹിക്കുന്നില്ല ബഹുമാനം കൊടുത്തിരുന്നു കോൺഗ്രസ് നേതാവ് എന്നുള്ള നിലയിൽ… കോൺഗ്രസ് പ്രതിസന്ധിയിൽ കടന്നുപോകുമ്പോഴും കൂടുതൽ കരുത്തായി കഴിഞ്ഞ 9 വർഷക്കാലം കേരളത്തിൽ ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ക്രൂരമായ മർദ്ദനങ്ങൾ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നോക്കി അങ്ങ് പറഞ്ഞ ഈ വാക്കുകൾ ഞങ്ങൾക്ക് ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ല.
സംസ്ഥാനത്ത് മഴക്ക് ശമനം ; ചൊവ്വാഴ്ച വരെ മഴ മുന്നറിയിപ്പില്ല
പ്രത്യേകിച്ച് ഞാൻ ഉൾപ്പെടെ ഉള്ള പ്രവർത്തകരെ വീട് കേറി അറസ്റ്റ് ചെയ്തു ജയിൽ അടച്ചതിനുശേഷം ജയിൽ മോചിതരായി ഇറങ്ങിയ ഞങ്ങളെ സ്വീകരിക്കുന്ന പത്തനംതിട്ട ജില്ലയിൽ നടന്ന കോൺഗ്രസിന്റെ സമരസംഗമം എന്ന പരിപാടിയുടെ അതേ വേദിയിൽ നിന്നുകൊണ്ട് അങ്ങനെ സംസാരിക്കുന്നത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല.
പോലീസിന്റെ ഒരു പിടിച്ചു മാറ്റലില്ലെങ്കിലും അങ്ങയുടെ യൂത്ത് കോൺഗ്രസ് പ്രായത്തിൽ അങ്ങ് ഉൾപ്പെട്ടിട്ടുണ്ടായിരുന്നു എങ്കിൽ… അങ്ങ് പറഞ്ഞത് കുറച്ചെങ്കിലും ദഹിക്കുമായിരുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ കൂടുതൽ വീര്യത്തോടെ പോരാടുന്ന യൂത്ത് കോൺഗ്രസിനെ നോക്കി അങ്ങു വീണ്ടും പരിഹസിച്ചേക്കാം…..
അധികാരത്തിന്റെ 36 വർഷങ്ങൾ അങ്ങയ്ക്ക് നൽകിയ കോൺഗ്രസ്സിന്റെ യുവത്വമാണ് ഈ പറയുന്നത്. ജയ് യൂത്ത് കോൺഗ്രസ്. കണ്ണുള്ളവർ കാണട്ടെ. കാതുള്ളവർ കേൾക്കട്ടെ” – ജിതിൻ ജി നൈനാൻ ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വേദിയിലിരുത്തിയായിരുന്നു യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും മുതിർന്ന നേതാവ് പിജെ കുര്യൻ്റെ പ്രസംഗം. യൂത്ത് നേതാക്കളെ ടിവിയിൽ കാണാമെന്നും പ്രവർത്തകരെ കൂട്ടാൻ ആളില്ലെന്നും മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കുര്യൻ പരിഹസിച്ചു. എന്നാല്‍ സമരവേദികളിൽ ആൾ കുറവില്ല എന്നായിരുന്നു രാഹുൽ മാങ്കുട്ടത്തിലിന്റെ മറുപടി. എസ്എഫ്ഐയുടെ സർവ്വകലാശാല സമരത്തെക്കുറിച്ചാണ് പിജെ കുര്യൻ്റെ പുകഴ്ത്തൽ. ക്ഷുഭിത യൗവനത്തെ അവർ കൂടെ നിർത്തുന്നു. എതിർ പ്രചാരണങ്ങൾക്കിടയിലും സിപിഎം സംഘടന സംവിധാനം ശക്തമാണ്. ടിവിയിൽ കാണുന്ന നേതാക്കൾക്ക് ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത തവണയും പ്രതിപക്ഷത്തിരിക്കുമെന്നായിരുന്നു പിജെ കുര്യൻ്റെ കുറ്റപ്പെടുത്തൽ. പത്തനംതിട്ട ജില്ലയിലെ സമര സംഗമം എന്ന പരിപാടിയിലാണ് മുതിർന്ന നേതാവിൻ്റെ പ്രസംഗം.
വിമർശനങ്ങളെ ശിരസാ വഹിക്കുന്നു എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിപാടിയിലെ പ്രസംഗത്തിൽ മറുപടി നൽകി. കുടുംബസംഗമങ്ങളിൽ യൂത്ത് കോൺഗ്രസുകാർ കുറവായിരിക്കാം. പക്ഷേ ആ കുറവ് തെരുവിലെ സമരങ്ങളിൽ ഇല്ല. പിജെ കുര്യൻ വിമർശനം ഉന്നയിക്കുമ്പോൾ തന്നെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരരംഗത്ത് പോലീസ് മർദ്ദനമേൽക്കുകയാണ് എന്നും രാഹുൽ ചൂണ്ടിക്കാട്ടി.


മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍; ക്യാന്‍വാസില്‍ ചായം നിറച്ച് ബ്രഷ് സ്ട്രോക്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.