ജറുസലേം: വടക്കൻ ജറുസലേമിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെടിവെപ്പ്. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 12 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസിൽ ഉണ്ടായിരുന്ന അക്രമി സംഘം അകത്തേക്കും പുറത്തേക്കും വെടി ഉതിർക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഒരു ബസ് സ്റ്റോപ്പിലാണ് ആക്രമണമുണ്ടായത്. അക്രമി സംഘം പലസ്തീൻ വംശജരാണെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണം നടത്തിയ രണ്ട് പേരെയും പോലീസ് ഉദ്യോഗസ്ഥരും സിവിലിയന്മാരും വധിച്ചു. അക്രമി സംഘത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ 50 വയസുകാരനായ ഒരു പുരുഷനും 30 വയസ്സുള്ള മൂന്ന് പുരുഷന്മാരുമാണുള്ളതെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തിട്ടില്ല എങ്കിലും ഇസ്രയേൽ ഗാസയിൽ അടക്കം നടത്തുന്ന ആക്രമണങ്ങളോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്ന് ഹമാസിന്റെ ഭാഗത്ത് നിന്നും പ്രതികരണം വന്നിട്ടുണ്ട്. സംഭവസ്ഥലം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശിച്ചു. ഗാസയിലെ നിലവിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലും അധിനിവേശ വെസ്റ്റ് ബാങ്കിലും സമാനമായ ആക്രമണങ്ങൾ വർധിക്കാൻ ഇടയുണ്ടെന്ന് അധികൃതർ അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വാൽപ്പാറയിൽ കരടിയിറങ്ങി ; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.