വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ നിന്ന് തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പറളായി എസ്റ്റേറ്റിന് സമീപത്തെ റോഡിലൂടെ നടന്നു പോകുമ്പോഴാണ് തൊഴിലാളികൾക്ക് നേരെ കരടിയുടെ ആക്രമണം ഉണ്ടായത്. കയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച് തൊഴിലാളികൾ പ്രതിരോധിച്ചു നിന്നതിനാലാണ് രക്ഷപ്പെട്ടത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സമീപത്തെ എസ്റ്റേറ്റിലുള്ള ഒരു വീട്ടിലും കരടി എത്തി. ബഹളം വച്ചതിനെ തുടർന്ന് കരടി ഓടിപ്പോവുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. ഇയൽപാടി എസ്റ്റേറ്റിലെ ഡാനിയേലിൻ്റെ വീട്ടുവരാന്തയിലും കരടി എത്തിയെന്നാണ് വിവരം. ശബ്ദം കേട്ട് ഭയന്ന വീട്ടുകാർ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് കരടിയെ കണ്ടത്. തുടർന്ന് ജനലിലൂടെ ബഹളം വെച്ച് കരടിയെ തുരത്തി. ഈ മേഖലയിൽ സ്ഥിരമായെത്തുന്ന കരടിയെ പിടികൂടണമെന്ന ആവശ്യം ശക്തമാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി പീഡനത്തിനിരയായി ; കോഴിക്കോട് സ്വദേശിയായ ഹോസ്റ്റൽ ഉടമ അറസ്റ്റിൽ
ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി പീഡനത്തിനിരയായി ; കോഴിക്കോട് സ്വദേശിയായ ഹോസ്റ്റൽ ഉടമ അറസ്റ്റിൽ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.