ഓൺലൈൻ ഗെയിമുകളിൽ ഉള്ള അമിത ആസക്തിയെ തുടർന്ന് ഉത്തര്‍പ്രദേശിൽ സഹോദരിമാർ ആത്മഹത്യ ചെയ്തു. ഗാസിയാബാദിലുള്ള ചേതന്‍ കുമാര്‍ എന്നയാളുടെ മക്കളായ നിഷിക (16), പ്രാചി (14), പഖി (12) എന്നിവരാണ് ജീവനൊടുക്കിയത്. സാഹിബാബാദിലെ ഭാരത് സിറ്റിയിലുള്ള ബഹുനില കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടിയാണ് കുട്ടികള്‍ ജീവനൊടുക്കിയത്.
ഇന്ന് പുലര്‍ച്ച 12.30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ബാല്‍ക്കണിയിലേക്ക് കസേര ഉപയോഗിച്ച് കയറിയ ശേഷം കുട്ടികള്‍ ഓരോരുത്തരായി ചാടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോവിഡ്-19 കാലം മുതല്‍ കുട്ടികൾ ഓണ്‍ലൈന്‍ ഗെയിമിംഗിനോട് അമിതമായ താത്പര്യം കാണിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഓണ്‍ലൈന്‍ ടാസ്‌ക് അധിഷ്ഠിത ഇന്ററാക്ടീവ് ഗെയിമായ ‘ലവ് ഗെയിം’ പോലുള്ളവയോടായിരുന്നു കുട്ടികള്‍ക്ക് താത്പര്യം. ഇവയോടുള്ള രക്ഷിതാക്കളുടെ എതിര്‍പ്പില്‍ കുട്ടികള്‍ അസന്തുഷ്ടരായിരുന്നു എന്നുമാണ് വിവരം. കുട്ടികളെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണ് എന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി
ഡൽഹി കലാപക്കേസ് ; ഷർജീൽ ഇമാമിനും, ഉമർ ഖാലിദിനും ജാമ്യമില്ല



ജപ്പാനിൽ വൻ തീപിടിത്തം ; 170ഓളം വീടുകൾ കത്തിനശിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.