തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തൊളിക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ വിഷ്ണു വര്‍ഷ (16) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവം.
വലിയമല കൊറളിയോടുള്ള വാടകവീട്ടിലാണ് വിഷ്ണു വര്‍ഷയുടെ കുടുംബം താമസിച്ചിരുന്നത്. കിടപ്പുമുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ആഴ്ച മുന്‍പാണ് ഇവര്‍ ഇവിടേക്ക് താമസിക്കാനെത്തിയത്. പെൺകുട്ടിയുടേത് ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പെൺകുട്ടി ഇന്ന് സ്‌കൂളില്‍ പോയിരുന്നില്ല. രണ്ട് വയസുകാരനായ അനുജനെ വീടിന്റെ ഹാളില്‍ ഇരുത്തിയ ശേഷം ബെഡ്റൂമില്‍ കയറി കുട്ടി തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. സ്‌കൂള്‍വിട്ട് മറ്റൊരു അനുജനും അമ്മയും വീട്ടില്‍ എത്തുമ്പോഴാണ് പെണ്‍കുട്ടിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണുന്നത്.
ഐ.എസ്.ആര്‍.ഒയിലെ ജീവനക്കാരിയാണ് അമ്മ. അച്ഛന്‍ പെരിന്തല്‍മണ്ണയിലെ സ്കൂൾബസ് ഡ്രൈവറാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വലിയമല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് പരിഹാരമാകില്ല. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.