എസ്.എന്‍.ഡി.പിയുടെ യൂത്ത് വിങ്ങിനും കരി ഓയില്‍ ഒഴിക്കാന്‍ അറിയാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോണ്‍ഗ്രസ് നേതാവ് എം.ലിജുവിനെ വേദിയിലിരുത്തിയാണ് വെള്ളാപ്പള്ളിയുടെ യൂത്ത് കോണ്‍ഗ്രസ് വിമർശനം. തന്റെ കോലത്തിൽ കരി ഓയില്‍ ഒഴിക്കുമെന്ന യൂത്ത്കോൺഗ്രസ് പരാമര്‍ശത്തില്‍ ലിജു മറുപടി പറയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
“ലിജു പാവമാണ്. വഴിതെറ്റി ആ പാര്‍ട്ടിയില്‍ പോയതാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ഒരു യൂത്തന്‍ തൃശൂരില്‍ പറഞ്ഞത്, വെള്ളാപ്പള്ളിയുടെ കോലം കരി ഓയില്‍ ഒഴിച്ചു കത്തിച്ചാല്‍ സമ്മാനം നല്‍കുമെന്നാണ്. ഊത്തുകാരനാണ്. അവന് വെറുമൊരു പൊണ്ണനാണ്. എന്നെ കത്തിച്ചാലും എന്റെ അഭിപ്രായം മാറുമോ?” ; വെള്ളാപ്പള്ളി ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസിനെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിന് ലിജു വേദിയില്‍ വെച്ചു തന്നെ മറുപടി നല്കി. കത്തിക്കലും ഹിംസയും ആരു പിന്തുടര്ന്നാലും അതിനോട് മനുഷ്യത്വമുള്ളവര്‍ക്ക് യോജിക്കാന്‍ സാധിക്കില്ല. സംഭാഷണം വാദിക്കാനും ജയിക്കാനുമല്ല എന്നാണ് ഗുരുദേവന് പറഞ്ഞത്. നിങ്ങളുടെ വാദം നിങ്ങളുടേതാണ്. സത്യത്തിന്റെ പാതയില്‍ ഏവര്‍ക്കും യോജിക്കാവുന്നതാണെന്നും ലിജു വ്യക്തമാക്കി.



ഫോർട്ട് കൊച്ചിയിൽ ചരക്ക് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.