വർക്കലയിൽ ട്രെയിനിൽ ആക്രമണത്തിനിരയായ 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പെൺകുട്ടിയുടെ തലച്ചോറിൽ ചതവ് ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് സർജിക്കൽ ഐ.സി.യുവിലാണ് ഇപ്പോൾ ഉള്ളത്. ശ്രീക്കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നിലവിൽ നൽകുന്നതെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പറഞ്ഞു.
ഞായറാഴ്ച രാത്രി 8.40ന് വർക്കല സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരം മാറി അയന്തി മേൽപ്പാലത്തിനടുത്തു വച്ച് കേരള എക്സ്പ്രസിൻ്റെ ജനറൽ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ശ്രീക്കുട്ടിയും പ്രതിയും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. വാതിൽക്കൽ നിന്ന് മാറിയില്ലെന്ന കാരണം പറഞ്ഞാണ് പ്രതി ശ്രീക്കുട്ടിയെ പിന്നിൽ നിന്ന് ചവിട്ടിയിട്ടതെന്ന് എഫ്‌ഐആറിൽ പറയുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.