ഞാൻ പറഞ്ഞതിൽ ലാലിന് വിഷമം തോന്നരുത്  എന്ന് ശ്രീനിവാസൻ, ശ്രീനി അതൊക്കെ വിടെടോ എന്ന് മോഹൻലാൽ; കുറിപ്പുമായി ധ്യാൻ

സമീപകാലത്ത് മോഹൻലാലിനെ വിമർശിച്ച് നടൻ ശ്രീനിവാസൻ നടത്തിയ പരമാർശം സിനിമാ ലോകത്ത് ചർച്ചയായി മാറിയിരുന്നു. അച്ഛൻ മോഹൻലാലിനെക്കുറിച്ച് നടത്തിയ ആ പരാമർശത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസനിപ്പോൾ. മോഹൻലാൽ എന്ന നടനപ്പുറം മോഹൻലാൽ എന്ന മനുഷ്യൻ എന്തുകൊണ്ട് ആഘോഷിക്കപ്പെടുന്നില്ല എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് ധ്യാൻ പറയുന്നത്.

മോഹൻലാൽ ഫാൻസ് അസോസിയേഷൻ വിദേശത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. ഹൃദയപൂർവം സിനിമയുടെ സെറ്റിൽ വച്ച് തന്നോട് ക്ഷമിക്കണമെന്ന് മോഹൻലാലിനോട് അച്ഛൻ പറഞ്ഞുവെന്നും ധ്യാൻ വെളിപ്പെടുത്തി.

മോഹൻലാൽ എന്ന നടനപ്പുറം മോഹൻലാൽ എന്ന മനുഷ്യൻ എന്തുകൊണ്ട് ആഘോഷിക്കപ്പെടുന്നില്ല എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. മോഹൻലാൽ എന്ന അഭിനേതാവിനെപോലെ ആവാൻ ആർക്കും പറ്റില്ല. പക്ഷേ ഒന്ന് ശ്രമിച്ചാൽ മോഹൻലാലിനെ പോലെയൊരു മനുഷ്യൻ ആകാൻ പറ്റിയേക്കും

ഒരു ഇന്റർവ്യൂവിൽ എന്റെ അച്ഛൻ അദ്ദേഹത്തെ ചെറിയ ചെറിയ കുത്തുവാക്കുകൾ ഒക്കെ പറഞ്ഞപ്പോഴും ഞാൻ എന്റെ വേറൊരു ഇന്റർവ്യൂവിൽ അതിനെ കൗണ്ടർ ചെയ്ത് പറഞ്ഞിരുന്നു. അത്തരത്തിൽ ഒരുപാട് കുത്തുവാക്കുകൾ അദ്ദേഹം കേട്ടിട്ടുണ്ട്.

കുറച്ച് ദിവസം മുൻപ് ദാദാ ഫാൽക്കെ അവാർഡ് മോഹൻലാൽ നേടിയതിന് നമ്മൾ അദ്ദേഹത്തെ ആദരിച്ച സമയത്ത് അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്, നമ്മൾ മോഹൻലാലിനെ വാനോളം പുകഴ്ത്തിയിട്ടുണ്ട് ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ടെന്ന്. പക്ഷേ ഇന്ന് വരെ അതിനൊന്നും ഒരു മറുപടി കൊടുക്കാൻ അദ്ദേഹം നിന്നിട്ടില്ല. ഇത്തരം നെഗറ്റിവിറ്റികളെ പോസിറ്റീവ് ആയി കണ്ട് അതിനെയൊക്കെ ക്ഷമിച്ച് കളയാൻ അദ്ദേഹത്തിന് കഴിയും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *