മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കൈരളി ശ്രീ, കോർണേഷൻ തീയറ്ററുകളിലായി സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരി തെളിയും.

2018 ന് ശേഷം കോഴിക്കോട്ടെത്തുന്ന മേഖല ചലച്ചിത്രോത്സവത്തിൽ ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകൾ പ്രദർശിപ്പിക്കും. ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസൂലോഫിൻ്റെ സീഡ് ഓഫ് എ സേക്രഡ് ഫിഗ് ആണ് ഉദ്ഘാടന ചിത്രം. 2024 ഡിസംബറിൽ തിരുവനന്തപുരത്തു നടന്ന 28-ാമത് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ദിവസവും അഞ്ച് പ്രദർശനങ്ങളുണ്ടാവും.

ലോക സിനിമാ വിഭാഗത്തിൽ 14, ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഏഴ്, മലയാളം സിനിമാ വിഭാഗത്തിൽ 11, അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച 14 ചിത്രങ്ങൾ എന്നിവ കൂടാതെ കാലിഡോസ്കോപ്പ് വിഭാഗത്തിൽ മലയാളം, ആസ്സാമീസ് ഭാഷകളിൽ നിന്ന് ഓരോന്നു വീതം, ഫീമെയിൽ ഗെയ്സ് വിഭാഗത്തിൽ മൂന്ന് ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ അഞ്ച് എന്നിങ്ങനെയാണ് സിനിമകളുട തെരഞ്ഞെടുപ്പ്. ഇവ കൂടാതെ അഭിനേത്രി ശബാന ആസ്മിക്ക് ആദരവായി അങ്കുർ എന്ന ചലച്ചിത്രവും പ്രദർശിപ്പിക്കും. മേളയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുക്കുന്ന ഓപ്പൺ ഫോറം നടക്കും.

രജിസ്റ്റർ ചെയ്ത ഡെലിഗേറ്റുകൾക്കാണ് തിയ്യേറ്ററിൽ പ്രവേശിക്കാനാവുക. ഐഎഫ്എഫ്കെ വെബ്സൈറ്റിലെ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് വഴിയും കൈരളിയിൽ ഒരുക്കിയ ഡെലിഗേറ്റ് സെല്ല് വഴിയുമാണ് ഡെലിഗേറ്റ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *