ആലുവപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ബി.ബി.എ. വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ യു.സി. കോളേജിനടുത്തു കടയപ്പള്ളി ചക്കാലക്കൽ വീട്ടിൽ ശ്രീനിവാസൻ്റെ മകൻ സച്ചിദാനന്ദൻ (സച്ചു, 19) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6:30-ഓടെ മണപ്പുറം ദേശം കടവിനോട് ചേർന്നുള്ള പുഴയിലാണ് അപകടമുണ്ടായത്. വൈകുന്നേരം അഞ്ചോളം സുഹൃത്തുക്കളുമായി ഇവിടെയെത്തിയ സച്ചു പുഴയിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.
തെന്നിന്ത്യൻ തീരങ്ങളിൽ മോന്ത ചുഴവിക്കാറ്റിൻ്റെ തീവ്രത വർദ്ധിക്കും; കേരളത്തിൽ ജാഗ്രതാ നിർദ്ദേശം
തുടർന്ന്, രാത്രി 8 മണിയോടെ ഉളിയന്നൂരിലെ സ്കൂബ ടീം നടത്തിയ തിരച്ചിലിൽ ദേശംകടവിന് സമീപത്തു നിന്നു തന്നെ സച്ചുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബാംഗ്ലൂരിൽ ബി.ബി.എ. വിദ്യാർത്ഥിയായിരുന്ന സച്ചു, നാളെ തൻ്റെ ജന്മദിനം വീട്ടുകാരുമൊത്ത് ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: അമ്പിളി (പാനായിക്കുളം അൽഹുദ സ്കൂൾ അധ്യാപിക), സഹോദരൻ: അച്ചു.



സാമൂഹ്യ നീതി വേണമെന്ന് പറഞ്ഞപ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കി; വെള്ളാപ്പള്ളി നടേശൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.