കൊല്ലം: നിലപാടുകള്‍ പറയുമ്പോള്‍ താന്‍ വര്‍ഗീയവാദിയാകും. സാമൂഹ്യ നീതി വേണമെന്ന് പറഞ്ഞപ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കി.മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ തന്നെ മുസ്ലീം വിരോധിയാക്കിയെന്ന് വെള്ളാപ്പള്ളി നടേശന്.
മുസ്ലീംങ്ങളോട് തനിക്ക് വിദ്വേഷമില്ലെന്നും പരാമര്‍ശത്തിന്റെ പേരില്‍ തന്നേയും തന്റെ കോലവും കത്തിച്ചുവെന്നും വെള്ളാപ്പള്ളി. എന്നാല്‍ 30 കൊല്ലമായിട്ടും തനിക്ക് കിട്ടുന്ന പിന്തുണക്ക് യാതൊരു മാറ്റവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചിലര്‍ താന്‍ ബിജെപി ആണെന്ന് പറയും, ചിലര്‍ പിണറായിയുടെ ആളെന്ന് പറയും. പലരും തന്നെ പല നിറത്തിലാണ് കാണുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒറ്റപ്പെട്ട് വന്നുകൊണ്ട് വിമര്‍ശിക്കുന്ന ചില ശക്തികളുണ്ടെന്നും അവര്‍ എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കേരളത്തിലിന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
രാജീവ് ചന്ദ്രശേഖറിനെ തനിക്ക് പത്തുവര്‍ഷമായി അറിയാമെന്നും പച്ചയായ മനുഷ്യനെന്നും പറഞ്ഞ വെള്ളാപ്പള്ളി അദ്ദേഹമെങ്ങനെ രാഷ്ട്രീയത്തില്‍ വന്നതെന്ന് അറിയില്ലെന്നും ഹാസ്യരൂപേണ പറഞ്ഞു. കൊല്ലത്ത് തനിക്ക് സ്വീകരണം നല്കിയ വേദിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.