സപ്ലൈക്കോയുടെ ആറ് പമ്പുകൾ കൂടി ഈ സാമ്പത്തിക വർഷത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനില്‍. കന്റോണ്‍മെന്റ് സിവില്‍ സപ്ലൈസ് കോംപ്ലക്സിലെ സപ്ലൈക്കോയുടെ പതിനാലാമത് പെട്രോള്‍ പമ്പിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും ആശ്വാസം പകരുന്ന പദ്ധതികളാണ് സപ്ലൈകോയുടെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പെട്രോള്‍ പമ്പുകൾക്ക് പുറമേ പാചകവാതകം, മരുന്നുകള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നു. നവംബർ ഒന്ന് മുതല്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില് സ്ത്രീകള്‍ക്ക് സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ 10 ശതമാനം വിലകുറവില്‍ വാങ്ങാനാകും. ഔട്ട്ലെറ്റുകളില് പ്രതിമാസം 25 രൂപയ്ക്ക് 20 കിലോ അരി ഓരോ കാർഡിനും ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
നവംബർ ഒന്ന് മുതല്‍ ഔട്ട്ലെറ്റുകള് ഇല്ലാത്തയിടങ്ങളില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ വിപുലീകരിച്ച് സഞ്ചരിക്കുന്ന സൂപ്പർ സ്റ്റോറുകളാക്കി പ്രവർത്തിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളുടെ എണ്ണം വർധിപ്പിക്കുന്നതും ആലോചനയിലുണ്ട്. ഇന്ധന ലഭ്യത ഉറപ്പാക്കി ആധുനിക സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓണം വാരാഘോഷം; സെപ്തംബർ 3 മുതൽ 9 വരെ



സ്വർണവില കുത്തനെ താഴേക്ക് ;പവന് 840 രൂപ കുറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.