ഉറങ്ങിക്കിടന്ന അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. കാസർകോട് മഞ്ചേശ്വരം സ്വദേശി മെൽവിൻ മൊന്തേരയാണ് അറസ്റ്റിലായത്. കർണാടകയിലെ കുന്താപുരത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എത്തിയത്. അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. കൊലപാതക ശേഷം മൃതദേഹം വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.
വോർക്കാടിയിലെ പരേതനായ ലൂയി മൊന്തേരയുടെ ഭാര്യ ഹിൽഡ മൊന്തേരയാണ് (60) കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയതിനുശേഷം ബന്ധുവായ യുവതിയെ വിളിച്ചുവരുത്തി തീകൊളുത്തി കൊലപ്പെടുത്താനും പ്രതി ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധു വിക്ടറിന്റെ ഭാര്യ ലളിതക്കാണ് (30) ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിനുശേഷം മെൽവിൻ ഒളിവിൽ പോകുകയായിരുന്നു.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറം ലോകമറിഞ്ഞത്. നിർമാണത്തൊഴിലാളി മെൽവിനും മാതാവ് ഹിൽഡയും മാത്രമാണ് വീട്ടിൽ താമസം. മറ്റൊരു മകൻ ആൽവിൻ മൊന്തേര വിദേശത്താണ്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന മാതാവിൻ്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുക ആയിരുന്നുവെന്ന് മഞ്ചേശ്വരം പൊലീസ് പറഞ്ഞു.
ധർമ്മസ്ഥലയിൽ വീണ്ടും വൻ വഴിത്തിരിവ്; ബങ്കലെഗുഡെ വനമേഖലയിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി
വ്യാഴാഴ്ച പുലർച്ചെ അമ്മക്ക് സുഖമില്ലെന്നുപറഞ്ഞാണ് ബന്ധു ലളിതയെ മെൽവിൻ വീട്ടിലേക്ക് വരുത്തിയത്. വീടിനകത്ത് കയറിയ ഉടൻ ലളിതയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയശേഷം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ലളിതയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്.



ശബരിമല സ്വര്‍ണ്ണക്കൊള്ള; സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി കസ്റ്റഡിയിൽ, അറസ്റ്റിന് സാധ്യത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.