സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ; കോൺഗ്രസ് നേതാവിന്റെ പരാതിയിൽ കടകംപള്ളി സുരേന്ദ്രനെതിരെ അന്വേഷണം

സ്വർണ്ണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുൻമന്ത്രിയും സി.പി.എം നേതാവുമായ കടകംപ്പള്ളി സുരേന്ദ്രനെതിരെയും അന്വേഷണം. കടകംപ്പള്ളി സുരേന്ദ്രൻ മോശം സന്ദേശങ്ങള്‍ അയച്ചുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് പരാതി.

കോൺഗ്രസ് നേതാവും ഡി.സി.സി വൈസ് പ്രസിഡൻ്റുമായ അഡ്വ.എം.മുനീർ നൽകിയ പരാതി അന്വേഷണത്തിനായി സിറ്റി പൊലിസ് കമ്മീഷണർക്ക് കൈമാറി. ആരോപണം ഉന്നയിച്ച സ്ത്രീ നേരിട്ട് പരാതി നൽകാത്ത സാഹചര്യത്തിൽ അന്വേഷണത്തിന് കൈമാറേണ്ടതുണ്ടോയെന്ന ചർച്ച ഉയർന്നു വന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരെ വിവിധ പരാതികളിൽ അന്വേഷണം നടന്ന സാഹചര്യത്തിലാണ് ഈ പരാതിയും കൈമാറിയത്.

സിറ്റി കമ്മീഷണറുടെ കീഴിൽ രഹസ്യമായാണ് അന്വേഷണം നടത്തുന്നത്. കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ യുവതികൾ വെളിപ്പെടുത്തൽ നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം കേസുമായി മുന്നോട്ട് പോവുന്നതിനിടെയാണ് സി.പി.എം നേതാവിനെതിരെയും സമാന പരാതിയുമായി കോൺ​ഗ്രസ് നേതാവും രം​ഗത്തെത്തുന്നത്. അതേസമയം, നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച യുവതികളാരും തന്നെ ഇതുവരെ പരാതി നൽകിയിട്ടില്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *