സിയാച്ചിൻ ബേസ് ക്യാംപിലുണ്ടായ വൻ ഹിമപാതത്തിൽ മൂന്ന് സൈനികർക്കു വീരമൃത്യു. ശിപായി മോഹിത് കുമാർ, അഗ്നിവീർ നീരജ് കുമാർ ചൗധരി, അഗ്നിവീർ ധാഭി രാകേഷ് ദേവഭായ് എന്നിവർക്കാണ് വീരമൃത്യു. അപകട സ്ഥലത്തു രക്ഷാപ്രവർത്തനം തുടരുന്നതായി സൈന്യം വ്യക്തമാക്കി. മരിച്ച മൂന്ന് പേരും അഞ്ച് മണിക്കൂറോളം ഹിമപാതത്തിൽ കുടുങ്ങി. അപകടത്തിൽപ്പെട്ട ഒരു സൈനികനെ രക്ഷപ്പെടുത്തി.
നിയന്ത്രണ രേഖയുടെ വടക്കേ അറ്റത്ത് ഏകദേശം 20,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ഗ്ലേസിയറിൽ ഹിമപാതങ്ങൾ സാധാരണമാണ്. ഇവിടെ താപനില മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്. 2021ൽ രണ്ട് സൈനികർക്ക് ഹിമപാതത്തിൽ ജീവൻ നഷ്ടമായിരുന്നു. 2019ലും മറ്റൊരു വലിയ ഹിമപാതത്തിൽ 4 സൈനികർക്കും ജീവൻ നഷ്ടമായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ സ്ത്രീ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം; കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച



ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരെ ആവിശ്വാസ പ്രമേയ നോട്ടീസ് നൽകാനൊരുങ്ങി പ്രതിപക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.