തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ തള്ളി കേരള നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം സഭ ഏക കണ്ഠമായി പാസാക്കുകയായിരുന്നു. വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ദേശീയ പൗരത്വ രജിസ്ട്രേഷൻ നടപ്പാക്കുമെന്ന ആശങ്ക വ്യാപകമാണ്. കേരളത്തിൽ ഇത് തിടുക്കപ്പെട്ട് നടപ്പാക്കുന്നത് ദുരുദ്ദേശപരമാണ് എന്നും ജനവിധി അട്ടിമറിക്കപ്പെടുമെന്ന ഭയം ശക്തമാണ് എന്നും പ്രമേയത്തിൽ പറയുന്നു.
സർക്കാർ ഓഫീസുകളിലെ പ്രവർത്തിദിനങ്ങൾ അഞ്ചാക്കി ചുരുക്കും ; അടുത്ത മാസം 11ന് സംഘടന പ്രതിനിധികളുടെ യോഗം
തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിലൂടെ പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബീഹാറിൽ നടപ്പാക്കിയത്. ഇത് ദേശീയതലത്തിൽ വ്യാപിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത്ര തിടുക്കപ്പെട്ട് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നത് എന്നാണ് ചട്ടം 50 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നത്.
കേരളത്തിൽ തിടുക്കപ്പെട്ട് പരിഷ്കരണം നടപ്പാക്കുന്നത് ദുരുദ്ദേശപരമാണ്. ജനവിധി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന ഭയം ശക്തമാണ്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു. ദേശീയ പൗരത്വ രജിസ്റ്റർ പിൻവാതിലൂടെ നടപ്പാക്കുമെന്ന ആശങ്ക വ്യാപകമാണ്. ബീഹാറിലെ സംഭവവികാസങ്ങൾ ഈ ആശങ്കകൾ ശരിവയ്ക്കുന്നു എന്നും പ്രമേയത്തിൽ പറയുന്നു.
മൂന്ന് വയസ്സുമുതൽ ലൈംഗിക ചൂഷണത്തിന് ഇര ; അനന്തുവിന്റെ മരണമൊഴി പുറത്ത്
പൗരത്വത്തെ മതാധിഷ്ഠിതമാക്കി മാറ്റുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവർ എസ്ഐആറിനെ ഏതു വിധമാകും ഉപയോഗിക്കുക എന്നത് ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലുണ്ട്. പ്രമേയത്തെ പിന്തുണച്ച പ്രതിപക്ഷ അംഗങ്ങൾ ഭേദഗതികൾ മുന്നോട്ടുവച്ചു. പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതികളിൽ നിന്ന് രണ്ടെണ്ണം ഉൾപെടുത്തിയാണ് പ്രമേയം പാസാക്കിയത്. രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണവും ഉൾപ്പെടുത്തണം എന്നുള്ള പ്രതിപക്ഷ നിർദേശങ്ങൾ അംഗീകരിച്ചില്ല.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.