വീണ്ടും വിവാദമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ പരിപാടി. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ കിറ്റുമായി വന്നാല്‍ അവന്റെയൊക്കെ മുഖത്തേക്ക് എറിയണമെന്നാണ് മണ്ണാര്‍ക്കാട് ചെത്തല്ലൂരില്‍ നടന്ന കലുങ്ക് സൗഹൃദ സദസ്സിനിടെ സുരേഷ് ഗോപി പറഞ്ഞത്.
`നേരത്തെ ശമ്പളം മുഴുവൻ ജനങ്ങളുടെ കഞ്ഞി പാത്രത്തിലുണ്ടെന്ന് പറഞ്ഞത് വിവാദമായിരുന്നു. പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്. ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങൾക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണം’ എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്.
ഹിന്ദുക്കള്‍ക്ക് വേദപഠനത്തിനുള്ള അവസരം ഒരുക്കാനാകുമോ എന്ന ചോദ്യത്തിന് അത് എം.എല്‍.എയോട് ചോദിക്കാനായിരുന്നു മന്ത്രിയുടെ മറുപടി. ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ കൈയിലാണ്. സര്‍ക്കാരാണ് വേദപഠനം നടത്തേണ്ടത്. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മാത്രം തന്നോട് വന്ന് പറഞ്ഞാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇത് പ്രജാ രാജ്യമാണ്. പ്രജകളാണ് രാജാക്കന്മാര്. കൂടാതെ വ്യക്തിപരമായ നിവേദനങ്ങള്‍ നേരിട്ട് നല്‍കരുതെന്നും സുരേഷ് ഗോപി നിര്‍ദേശം നല്കി. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പറളിയിലെ പരിപാടിക്ക് എത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം സംഘാടകര്‍ക്ക് ഈ നിര്‍ദേശം നല്‍കിയിരുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.