തിരുവനന്തപുരം കോര്‍പ്പറേഷനിലെ 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.ഫ്. ഭരണം നിലനിര്‍ത്താനായി പ്രമുഖരെയാണ് പാർട്ടി ഇത്തവണ അണിനിരത്തിയിരിക്കുന്നത്. ഇതോടെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട മത്സര ചിത്രം തെളിഞ്ഞു.
നേരത്തെ കോണ്‍ഗ്രസും ബി.ജെ.പിയും തങ്ങളുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള എട്ടു സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ എല്‍.ഡി.എഫ് പിന്നീട് പ്രഖ്യാപിക്കും. സി.പി.എം 70 സീറ്റിലും സി.പി.ഐ 17 സീറ്റിലും മത്സരിക്കും. ജനതാദള്‍ (എസ്) 2, കേരള കോണ്‍ഗ്രസ് (എം) 3, ആര്‍.ജെ.ഡി 3 എന്നിങ്ങനെയും മറ്റു ഘടക കക്ഷികള്‍ ഒരോ സീറ്റിലും വീതവും മത്സരിക്കും.
ബി.ജെ.പിയും കോണ്‍ഗ്രസും പ്രമുഖരെ അണിനിരത്തി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി.പി.എമ്മും പ്രമുഖരെ അണിനിരത്തി മത്സരത്തിനിറങ്ങുന്നത്. മേയര്‍ സ്ഥാനാര്‍ഥിയായി ആരെയും പ്രഖ്യാപിക്കുന്നില്ലെന്നും വി.ജോയി പറഞ്ഞു. പേട്ടയില്‍ എസ്പി..ദീപകും കുന്നുകുഴിയില്‍ ഐ പി ബിനുവും വഴുത്തക്കാട് രാഖി രവിയും സ്ഥാനാര്‍ഥിയാകും. ജഗതിയില്‍ പൂജപ്പുര രാധാകൃഷ്ണനെയാണ് എല്‍.ഡി.എഫ് രംഗത്തിറക്കിയത്.
വീണയ്ക്ക് കേസ് നടത്താന്‍ അറിയാം; ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട; മന്ത്രി വി ശിവന്‍കുട്ടി
മേയര്‍ ആര്യാ രാജേന്ദ്രന്‍ നിലവിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. മൂന്ന് ഏരിയാ സെക്രട്ടറിമാരും മത്സരത്തിനുണ്ട്. വഞ്ചിയൂരില്‍ വഞ്ചിയൂര്‍ ബാബുവും ചാക്കയില്‍ ചാക്ക ശ്രീകുമാറും പുന്നയ്ക്കാമുഗളില്‍ ആര്‍.പി ശിവജിയും മത്സരിക്കും. 30 വയസിന് താഴെയുള്ള 13പേരാണ് മത്സരിക്കുന്നത്. ആലത്തറ വാര്‍ഡില്‍ 21 വയസുള്ള മേഘ്‌ന സ്ഥാനാര്‍ഥിയാകും.



മോൻസൺ മാവുങ്കൽ സ്പോൺസർ ചെയ്ത പരിപാടിയുടെ വിശദാംശങ്ങൾ ഹാജരാക്കാൻ എറണാകുളം പ്രസ് ക്ലബ്ബിന് ഇ.ഡി നോട്ടീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.