കോഴിക്കോട് മുക്കത്ത് വാഹനാപകടത്തിൽ മൂന്നു വയസുകാരൻ മരിച്ചു. സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം കീഴുപറമ്പ് സ്വദേശി ജെസിന്റെ മകൻ മുഹമ്മദ് ഹിബാൻ (3) ആണ് മരിച്ചത്. മുക്കം നോര്‍ത്ത് കാരശ്ശേരിയിൽ ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം.
അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചതോടെ സ്കൂട്ടര്‍ റോഡിലേക്ക് മറിയുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന മൂന്നു വയസുകാരൻ തെറിച്ച് വീഴുകയും, കുട്ടിയുടെ മുകളിലൂടെ ബസ് കയറുകയുമായിരുന്നുവെന്നാണ് വിവരം.
അപകടത്തിൽ പ്രതിഷേധിച്ച് എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാത നാട്ടുകാര്‍ ഉപരോധിച്ചു. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.
You May Also Like
“ഇന്ത്യ പഴയ ഇന്ത്യയല്ല”; അമേരിക്കയെ പിണക്കാതിരിക്കാനാണ് ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



‘മകന് ഏത് വിഷയത്തിലാണ് ഇ.ഡി സമൻസ് അയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം’ ; വി.ഡി സതീശൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.