തിരുവനന്തപുരത്ത് മൂന്ന് വയസുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ വാമനപുരം – കണിച്ചോട് സ്വദേശി കെല്‍വിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
കുട്ടിയുടെ മുഖത്താണ് പരിക്കേറ്റത്. മൂക്കിലും വായിലും നെറ്റിയിലും കുട്ടിക്ക് കടിയേറ്റിട്ടുണ്ട്. കുട്ടിയെ ആദ്യം വാമനപുരത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
വിക്രം മിശ്രിക്ക് നേരെ സൈബർ ആക്രമണം; വിദേശകാര്യ സെക്രട്ടറിയുടെ മകളെയും വെറുതേ വിടാതെ സൈബർ തെമ്മാടികൾ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.