ഇടുക്കി: നിയന്ത്രണം നഷ്ടപ്പെട്ട മിനി ടൂറിസ്റ്റ് ബസ് രാജാക്കാടിന് സമീപം അപകടത്തിൽപ്പെട്ടു. അഞ്ച് കുട്ടികളടക്കം 19 പേർക്ക് പരിക്കേറ്റു.
തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന ബസ് റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വൈകുന്നേരം ഏകദേശം 4:45-ഓടെയാണ് സംഭവം. ചെന്നൈയിൽ നിന്ന് വന്ന സഞ്ചാരികളാണ് ബസ്സിലുണ്ടായിരുന്നത്. രാജാക്കാട് – വട്ടക്കണ്ണിപ്പാറ റോഡിൽ വെച്ചാണ് അപകടം നടന്നത്. ഈ പ്രദേശം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. അപകടത്തെത്തുടർന്ന് ഉടൻതന്നെ നാട്ടുകാരും പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.



ഡോ.രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് വര്‍ഷം 1500 വിദ്യാർത്ഥികൾക്ക്; ധാരണാപത്രം ശനിയാഴ്ച കൈമാറും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.