തിരുവനന്തപുരം: ശ്രീനാരയണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനത്തിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശംസിച്ച് മുഖ്യമന്ത്രി. പ്രസ്ഥാനത്തെ നിരന്തരമായി മുന്നോട്ട് നയിക്കാനും ലക്ഷ്യങ്ങൾ നേടാനും യുവത്വത്തിന് വഴികാട്ടാനും വെള്ളാപ്പള്ളിക്ക് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും തൊഴിലും വിദ്യാഭ്യാസവും ഉറപ്പുനൽകിയെന്നും വെള്ളാപ്പള്ളിയെ ആദരിക്കുന്നത് ഔചിത്യപൂർണമായ നടപടിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഈ പ്രസ്ഥാനത്തെ ഇനിയും കൂടുതൽ കാലം നയിക്കാൻ വെള്ളാപ്പള്ളിക്ക് കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. ശ്രീനാരയണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിർണായക പ്രധാന്യം എസ്എൻഡിപിക്കുണ്ട്. അറിവ് നിഷേധിച്ചവർക്ക് വഴിതെളിയിക്കാൻ എസ്എൻഡിപിക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവിന്റെ ദർശനങ്ങളെ വർഗീയതക്ക് എതിരെ ഉപയോഗിക്കണമെന്നും മനുഷ്യരെ ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
മാനേജറെ മർദിച്ച കേസിൽ മുൻകൂർ ജാമ്യഹർജി നൽകി ഉണ്ണി മുകുന്ദൻ; വിപിൻ പറയുന്നതെല്ലാം ശരിയല്ലെന്ന് പോലീസ്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.