പാലക്കാട് റീജണൽ ഫയർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത 13,590 രൂപ കണ്ടെടുത്തു

പാലക്കാട്: പാലക്കാട് റീജണൽ ഫയർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. റീജണൽ ഫയർ ഓഫീസർ കെ.കെ. ഷിജുവിൻ്റെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 13,590 രൂപ കണ്ടെടുത്തു. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ ചുമതലയുള്ള റീജണൽ ഫയർ ഓഫീസറാണ് ഷിജു.

മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയത് വിജിലൻസ് ഡിവൈഎസ്പി ബെന്നി ജേക്കബ് ആണ്. അഗ്നിരക്ഷ നിരാക്ഷേപ സാക്ഷ്യപത്രം (എൻഒസി) നൽകുന്നതിന് ഏജൻസികൾ വഴി വൻ തുക കൈപ്പറ്റുന്നുണ്ടെന്ന് വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വിജിലൻസ് സംഘം പാലക്കാട് റീജണൽ ഫയർ ഓഫീസിൽ എത്തിയത്.

ഇൻസ്പെക്ടർമാരായ ഷിബു എബ്രാഹം, എസ്. അരുൺപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധന ഏകദേശം രണ്ട് മണി വരെ നീണ്ടു. റീജിണൽ ഓഫീസറിൽ നിന്നും കണ്ടെടുത്ത പണം കാഷ് ബുക്കിൽ രേഖപ്പെടുത്തിയിരുന്നില്ല. പണം എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥന് വ്യക്തമായ മറുപടി നൽകാനും കഴിഞ്ഞില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *