വടക്കാഞ്ചേരിയിൽ അങ്കണവാടിയില്‍ കടന്നല് ആക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കുത്തേറ്റതായാണ് വിവരം. വടക്കാഞ്ചേരി പുതുരുത്തി മഹിളാ സമാജം 166 -ാം നമ്പര്‍ അങ്കണ്‍വാടിയില്‍ ഇന്ന് ഉച്ചയ്ക്ക് 12 അരയോടെയാണ് സംഭവം. കുട്ടികള്‍ക്കും അങ്കണവാടി ഹെല്‍പ്പര്‍ക്കും നാട്ടുകാര്‍ക്കും ഉള്‍പ്പടെ എട്ട് പേര്‍ക്കാണ് കടന്നല് കുത്തേറ്റത്.
കടന്നല് കുത്തേറ്റ അഞ്ച് കുട്ടികള്‍, അങ്കണവാടി ഹെല്‍പ്പര്‍ പുതുരുത്തി സ്വദേശിനി പാമ്പും കാവില്‍ വീട്ടില്‍ ശോഭന(56), പ്രദേശവാസികളായ ആശാവര്‍ക്കര്‍ ബോബി വര്‍ഗീസ് (55) , ജോസ് ചിരിയങ്കണ്ടത്ത് (70) എന്നിവരെ നാട്ടുകാര്‍ ചേർന്ന് തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവസമയം ഏഴ് കുട്ടികളാണ് അങ്കണവാടിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് കടന്നലുകള്‍ കൂട്ടമായി എത്തിയത്. ഓടിയ കുട്ടികളെ പൊതിഞ്ഞു പിടിച്ച് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെല്‍പ്പര്‍ ശോഭനയെ കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിച്ചു. റോഡിലേക്ക് ഓടിയിറങ്ങിയ ഇവര്‍ സമീപത്തെ കാനയില്‍ വീണു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരില്‍ ചിലര്‍ക്കും കടന്നല് കുത്തേറ്റു എന്നാണ് വിവരം.



പൂച്ച കുറുകെ ചാടി; നിയന്ത്രണം വിട്ട സ്കൂട്ടർ അപകടത്തിൽ പെട്ട് യുവതി മരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.