റെയിൽവേ സ്റ്റേഷനിൽ ക്രിക്കറ്റ് ബാറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. ഓണത്തിനോട് അനുബന്ധിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എക്സൈസും, ആർ പി എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ കഞ്ചാവുമായെത്തിയ വെസ്റ്റ് ബംഗാൾ മാൽദ സ്വദേശിയായ റെയ്ബുൾഹക്കാണ് പിടിയിലായത്.
ആസാമിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിവേക് എക്സ്പ്രസിൽ നിന്ന് ചെങ്ങന്നൂരിൽ ഇറങ്ങിയ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത്തോടെയാണ് പിടികൂടിയത്. ഏകദേശം 14 കിലോയോളം വരുന്ന കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്. പൊതുവിപണിയിൽ ഇതിന് 7 ലക്ഷത്തോളം രൂപ വിലയുണ്ടാവും.
പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 6.40തോടെ ചെങ്ങന്നൂരിൽ എത്തിയ ട്രെയിനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലാകുന്നത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള; സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി കസ്റ്റഡിയിൽ, അറസ്റ്റിന് സാധ്യത
RPF DSC മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദ്ദേശാത്താൽ RPF സർക്കിൾ ഇൻസ്പെക്ടർമാരായ V.T. ദിലീപ്, ജിപിൻ.A.J, ക്രൈം ഇൻ്റെലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു, ഫിലിപ്സ് ജോൺ, R ഗിരികുമാർ,ജോസ് S.V,വിപിൻ.G, R. ഉണ്ണിമായ, എക്സൈസ് ഇൻസ്പെക്ടർ സജീവ് വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, ബിജു പ്രകാശ്, പ്രവീൺ ഓഫീസർമാരായ അബ്ദുൽ റഫീഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് R., ഗോകുൽ AS, വിഷ്ണു വിജയൻ, ശ്രീജിത്ത്, വനിത എക്സൈസ് സിവിൽ ഓഫീസർ വിജയലക്ഷ്മി തുടങ്ങിയവർ ഇയാളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. എക്സൈസ് വിഭാഗം ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.



പ്രവാസിയുടെ വീടിന് തീയിട്ട ശേഷം ആത്മഹത്യാ ശ്രമം ; യുവാവിനെതിരെ പോലീസ് കേസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.