ജനപ്രീയ ഇൻസ്റ്റൻ്റ് സോഷ്യൽ മീഡിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ മെറ്റ. വാട്സ്ആപ്പിൽ പരസ്യങ്ങള്‍ കാണിക്കാനാണ് തീരുമാനം. ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ സ്റ്റാറ്റസ് സെക്ഷനില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്തായി വാടസ്ആപ്പില്‍ വരുന്ന പ്രധാനപ്പെട്ട അപ്‌ഡേറ്റാണിത്. ഔദ്യോഗിക വാട്സ്ആപ്പ് ബ്ലോഗിലൂടെ കമ്പനി പുതിയ അപ്ഡേഷനെക്കുറിച്ച് അറിയിച്ചത്. ചാനൽ സബ്സ്ക്രിപ്ഷൻ, പ്രമോട്ടഡ് ചാനലുകൾ, സ്റ്റാറ്റസിനിടയിൽ പരസ്യം എന്നിങ്ങനെ മൂന്ന് അപ്ഡേഷനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്
പരസ്യത്തിലൂടെ വരുമാനം നേടുക എന്ന നിലയിലേക്ക് വാട്‌സ്ആപ്പ് മാറുന്നതായാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്. ഉപയോക്താക്കൾക്കും മെറ്റക്കും ഒരുപോലെ വരുമാനം നൽകുന്ന സംവിധാനമാണിത് എന്നാണ് വിലയിരുത്തലുകൾ.സൗജന്യമാണെങ്കിലും വാടസ്ആപ്പില്‍ ഇതുവരെ പരസ്യങ്ങള്‍ കാണിച്ചിരുന്നില്ല. മെസ്സേജിങ് സേവനം ഉപയോഗിക്കുന്ന കോടിക്കണക്കിന് ആളുകളെ ഉപയോഗിച്ച് പുതിയ വരുമാന സ്രോതസ്സ് കണ്ടെത്താനാണ് മെറ്റാ പ്ലാറ്റ്ഫോമിന്റെ പുതിയ നീക്കം.
‘വാട്‌സ്ആപ്പിലെ വ്യക്തിഗത സന്ദേശമയയ്ക്കല്‍ പ്രകിയയില്‍ മാറ്റങ്ങളൊന്നും വരുന്നില്ല. വ്യക്തിഗത സന്ദേശങ്ങളും കോളുകളും സ്റ്റാറ്റസുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ അവ പരസ്യങ്ങള്‍ കാണിക്കാന്‍ ഉപയോഗിക്കില്ല’ -വാട്‌സ്ആപ്പ് ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
വാട്സ്ആപ്പ് ചാനല്‍ ഉടമകള്‍ക്ക് പസ്യത്തിലൂടെ വരുമാനം ലഭ്യമാക്കാനുള്ള ഫീച്ചറും പുതുതായി എത്തും. പേ-ആന്‍ഡ്-സബ്സ്‌ക്രൈബ് ചെയ്യാനുള്ള ഓപ്ഷനും അപ്‌ഡേറ്റിലുണ്ടാകും. പ്രതിമാസ ഫീസ് നല്‍കിയാല്‍ ഉപയോക്താക്കള്‍ക്ക് എക്സ്‌ക്ലൂസീവ് ഉള്ളടക്കത്തിലേക്ക് പ്രവേശനം ലഭിക്കും.
പരസ്യത്തിനു പുറമേ ചാനൽ സബ്സ്ക്രിപ്ഷൻ ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് മാസം തോറും നിശ്ചിത തുക നൽകി അവർക്കാവശ്യമുള്ള ചാനലുകൾ സബ്സ്ക്രൈബ് ചെയ്യാം. കണ്ടന്‍റ് വിസിബിളിറ്റി കൂടു ന്നതിന് പ്രമോട്ട് ചെയ്യുന്ന ചാനലുകൾ എക്സ്പ്ലോർ സെക്ഷനിൽ ചേർക്കാൻ കഴിയും.
വാട്സ്ആപ്പ് നൽകുന്ന വിവര പ്രകാരം ഇത്തരം പരസ്യങ്ങൾ ഉപയോക്താവിന്‍റെ ഭാഷ, സ്ഥലം അല്ലെങ്കിൽ രാജ്യം ഫോളോ ചെയ്യുന്ന ചാനലുകൾ തുടങ്ങി പരിമിതമായ വിവരങ്ങൾ മാത്രമേ ഉപയോഗിക്കുകയുള്ളൂ. മെറ്റ അക്കൗണ്ട് സെന്‍ററുമായി വാട്സാപ്പ് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഫേസ് ബുക്കും ഇൻസ്റ്റ ഗ്രാമും ഉപയോക്താവിന് ലഭിക്കുന്ന പരസ്യത്തെ സ്വാധീനിക്കും.
എന്നാൽ ഉപയോക്താവിന്‍റെ ഫോൺ നമ്പർ പരസ്യ ദാതാവിന് നൽകില്ലെന്ന് ഉറപ്പു നൽകുന്നുണ്ട്. ഒപ്പം പേഴ്സണൽ മെസേജുകളോ കോളുകളോ ഒന്നും പരസ്യത്തെ സ്വാധീനിക്കുകയില്ല.
വാട്സ്ആപ്പിൽ പരസ്യം കൊണ്ടു വരുന്നതിനായി വർഷങ്ങളായി മെറ്റ ആലോചിക്കുന്നുണ്ട്. ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നായി 160 ബില്യൺ ഡോളറാണ് മെറ്റ പരസ്യം വഴി കഴിഞ്ഞ വർഷം നേടിയത്. ഇതായിരിക്കാം പുതിയ ഫീച്ചർ വാട്സ്ആപ്പിലും അവരിപ്പിക്കാൻ മെറ്റയെ പ്രേരിപ്പിച്ചിരിക്കുന്നത്.
വീഡിയോ കാണാം:


സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്; 80 രൂപ കുറഞ്ഞ് പവന് 81,520 രൂപയിലെത്തി
കൊച്ചിയിലെ ഓപ്പൺ ഡബിൾ ഡക്കർ ബസ്സിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു മന്ത്രി പി രാജീവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.