ആലപ്പുഴ: ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ശബരിമലയിലെ സ്വർണ്ണപാളി കാണാതായ സംഭവത്തിൽ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. “നാളെ ശബരിമല വിഗ്രഹം അടിച്ചുകൊണ്ടുപോയാൽ ആര് സമാധാനം പറയും, സ്വർണ്ണപാളി നഷ്ടപ്പെട്ടത് യാദൃശ്ചികമല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക സൈബർ ആക്രമണം ; പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായ യുവതി
ആലപ്പുഴയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.ടി. രമേശ്. സ്വർണ്ണപാളി കാണാതായ വിഷയം സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ദേവസ്വം ബോർഡ് പ്രസിഡന്റും വകുപ്പ് മന്ത്രിയും ഉടൻ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്വത്തുക്കൾ സംരക്ഷിക്കാൻ സർക്കാരിന് കഴിയില്ലെന്ന് ഈ സംഭവം തെളിയിക്കുന്നു. മുഖ്യമന്ത്രിയുടെ മൗനം പ്രതിഷേധാർഹമാണ് എന്നും ഇത് അയ്യപ്പഭക്തരുടെ മനസ്സിൽ തീ വാരിയിടുന്ന സമീപനമാണ് എന്നും രമേശ് പറഞ്ഞു. സ്വർണ്ണപാളി നഷ്ടപ്പെട്ടതിന് പിന്നിൽ ഒരു റാക്കറ്റ് ഉണ്ട്. ഇത് യാദൃശ്ചികമല്ല. ഈ റാക്കറ്റിന് സർക്കാരുമായും സി.പി.ഐ.എമ്മുമായും ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രശ്‌നം നടന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനുമെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്ക് കേസെടുക്കാൻ തയ്യാറാകണം.
പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവെക്കണം. മുഖ്യമന്ത്രി അയ്യപ്പ വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കുകയാണ്. ശബരിമലയിലെ സ്വത്ത് സർക്കാർ സ്വത്തല്ല, ഭക്തർ കാണിക്കയായി സമർപ്പിക്കുന്നതാണ്, അത് സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.



പാലായിൽ അമിത വേഗത്തിലെത്തിയ കാർ സ്കൂട്ടറുകളിലിച്ച് രണ്ട് യുവതികൾ മരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.