സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക സൈബർ ആക്രമണം ; പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായ യുവതി

സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി സൈബര്‍ ആക്രമണം നേരിടുന്നതായി പോലീസിന് പരാതി നൽകി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായ യുവതി. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ അനുയായികളുടെ ഗ്രൂപ്പുകളില്‍ നിന്നാണ് പെണ്‍കുട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം ഉണ്ടാകുന്നതെന്നാണ് വിവരം.

യുവതിയുടെ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ പ്രചരിപ്പിക്കുകയും, ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളും മറ്റും സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നുവെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് ഇത്തരം സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ സൈബര്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ ലൈം​ഗികമായി പീഡിപ്പിച്ചുവെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് യുവതിക്ക് നേരെ വ്യാപകമായ സൈബർ ആക്രമണം ആരംഭിച്ചത്. സൈബർ ആക്രമണ പോസ്റ്റുകൾ കണ്ടാൽ ഉടനടി കേസെടുക്കാനാണ് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് എഡിജിപി എച്ച് വെങ്കിടേഷ് നൽകിയിരിക്കുന്ന നിർദേശം.

കോൺ​ഗ്രസ് നേതാക്കളടക്കം യുവതിയുടെ ചിത്രവും വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് വിവാദമായതോടെ പിൻവലിക്കുകയായിരുന്നു. പരാതി നൽകാൻ ധൈര്യം കാണിച്ച യുവതിയുടെ സ്വകാര്യതയെ ഹനിക്കുന്നുവെന്ന് വിമർശനമുയർന്നതോടെയാണ് പലരും പോസ്റ്റുകൾ പിൻവലിച്ചത്. യുവതിയെ പിന്തുണയ്ക്കുന്നവർക്ക് എതിരെയും കടുത്ത സൈബർ ആക്രമണമുണ്ടായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *