മലപ്പുറത്ത് മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി തൊഴിലാളി മരിച്ചു

മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറം കിഴിശ്ശേരി പുല്ലഞ്ചേരി ആനപ്പിലാക്കൽ താമസിക്കുന്ന കൊളത്തൊടി കുഞ്ഞാൻ എന്ന അഹമ്മദ് ആണ് കയർ കഴുത്തിൽ കുടുങ്ങി മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

വീടിന് തൊട്ടടുത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ മരം മുറിക്കുന്നതിനായി മരത്തിൽ കയറിയതായിരുന്നു. മരത്തിന്റെ ചില്ലകൾ ഏകദേശം വെട്ടി കഴിഞ്ഞിരുന്നു. ഇതിനിടെ കാൽ വഴുതി വീഴുകയും കെട്ടിയിരുന്ന കയർ കഴുത്തിൽ കുരുങ്ങുകയുമായിരുന്നു. ഉടൻ നാട്ടുകാർ മഞ്ചേരി ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് മരത്തിൽ നിന്ന് താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തെങ്ങ് കയറ്റമാണ് ഇദ്ദേഹത്തിന്റെ പ്രധാന ഉപജീവന മാർഗം. മൃതദേഹം തുടർ നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധുക്കൾക്ക് വിട്ടുകിട്ടിയശേഷം പുല്ലഞ്ചേരി ജുമാമസ്‌ജിദ് ഖബർസ്ഥാനിലാകും ഖബറടക്കം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *