ദൈവത്തിന്റെ ഫോട്ടോകൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ചശേഷം പിടിക്കപെടാതിരിക്കാൻ ചിത്രങ്ങൾക്ക് മുന്നിൽ ആചാര പ്രകാരം പൂജ നടത്തിയ യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലെ ധൂൽപേട്ട് ഗ്രാമത്തിൽ നിന്നാണ് കഞ്ചാവ് വിൽപ്പനക്കാരനായ രോഹൻ സിങിനെ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് രോഹൻ സിങിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ദൈവത്തിന്റെ ഛായാചിത്രങ്ങൾക്ക് പിന്നിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് നടത്തിയ പരിശോധനയിൽ 10 കിലോയോളം കഞ്ചാവാണ് കണ്ടെത്തിയത്. ന്യൂസ് പേപ്പറുകളിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടിയിലായ പ്രതി ഹൈദരാബാദിലെ ചില്ലറ വിൽപ്പനക്കാരനാണ്. ഒഡിഷയിൽ നിന്നും എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
കച്ചിബൗളി ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലേക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നത് ഇയാളാണ്. ഹൈദരാബാദിലെ വിദ്യാർഥികളും ഐ.ടി മേഖലയിലെ ഉദ്യോഗാർഥികളുമാണ് രോഹൻ സിങ്ങിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നത്. ഇയാളെ കൂടാതെ മറ്റു ചില്ലറ വിൽപ്പനക്കാരും പൊലീസ് നിരീക്ഷണത്തിലാണെന്നും പോലീസ് കൂട്ടിച്ചേർത്തു.



ഇത് പുതിയ ഇന്ത്യയാണ്, ആണവ ഭീഷണികളെ ഭയക്കുന്നില്ല, വേണമെങ്കില്‍ വീട്ടില്‍ കയറി ശത്രുക്കളെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിയും; പ്രധാനമന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.