ആർടിഒ ഉദ്യോസ്ഥൻ ആണെന്ന വ്യാജേന വാഹന പരിശോധന നടത്തി പണം തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ആർടിഒ ഉദ്യോസ്ഥൻ ആണെന്ന വ്യാജേന വാഹന പരിശോധന നടത്തി പണം തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി രതീഷ് (37) ആണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

തിരുനെൽവേലി സ്വദേശിയായ സെന്തിൽകുമാർ എന്നയാളാണ് വാഹന പരിശോധന എന്ന പേരിൽ പണം തട്ടിയതായി പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രതീഷിന്റെ കള്ളക്കളി പുറത്തുവന്നത്. ബൈപ്പാസ് മേഖലയിൽ രാത്രികാലത്ത് ലോറികൾ തടഞ്ഞ് ആയിരുന്നു രതീഷ് പരിശോധന നടത്തി വന്നിരുന്നതും പണം കൈപറ്റിയിരുന്നതും.

വിഴിഞ്ഞം തുറമുഖത്തേക്ക് വരുന്ന ലോറികൾ ഉൾപ്പെടെ ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന രതീഷ് പരിശോധന നടത്തിയിരുന്നതായും പിഴ ചുമത്തുന്നു എന്ന രീതിയിൽ പണം തട്ടിയെടുത്തിരുന്നതായും പോലീസ് കണ്ടെത്തി.

ഒക്ടോബർ 14 ന് ജിഎസ്ടി എന്ന കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞും ഇയാൾ പണപ്പിരിവ് നടത്തി. ഇതേ ദിവസം മാത്രം രതീഷിൻറെ അക്കൗട്ടിലേക്ക് വന്നത് 37000 രൂപ ആയിരുന്നു. ബാങ്ക് രേഖകൾ പരിശോധിച്ചതിലൂടെ ഇത് വ്യക്തമായി. പിഴ ചുമത്തുന്നു എന്ന പേരിൽ ഗൂഗിൾ പേയിലൂടെയാണ് ഇയാൾ പണം സ്വീകരിച്ചിരുന്നത്. നേരത്തെ പാറശാല ആർടിഒ ഓഫീസിൽ താൽക്കാലിക ജീവനക്കാരനായിരുന്നു രതീഷ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *