കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുഴക്കാട് സ്വദേശി ശ്യാംസുന്ദറാണ് (42) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു കൊലപാതകം. അയൽവാസിയായ പ്രതി ധനേഷിനെ (37) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമുവിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 4 വർഷമായി ശ്യാമുവിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പമാണ് താമസം. ഇന്നലെ ഭാര്യയുടെ ഓഹരി നൽകണം എന്നാവശ്യപ്പെട്ട് ശ്യാമുവിന്റെ വീട്ടിലെത്തി ധനേഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതിന് ശേഷം തിരികെപ്പോയ ധനേഷ് അർധരാത്രി വീണ്ടുമെത്തി ശ്യാമുവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ശ്യാം സുന്ദറിന്റെ വീടിനുള്ളിൽ വെച്ചാണ് കുത്തേൽക്കുന്നത്. ശ്യാം സുന്ദറിന്റെ കഴുത്തിലാണ് ആഴത്തിൽ കുത്തേറ്റത്. സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.
കണ്ണൂരിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കോളജ് അധ്യാപകൻ അറസ്റ്റിൽ



അഞ്ച് വയസ്സുകാരിയുടെ സ്വകാര്യ ഭാഗം ചട്ടുകം ചൂടാക്കി പൊള്ളിച്ചു ; രണ്ടാനമ്മ അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.