എറണാകുളം പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പെരുമ്പാവൂർ അല്ലപ്ര കമ്പനിപ്പടിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. ബസിലുണ്ടായിരുന്ന 20ഓളം യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിവ്. പരിക്കേറ്റവരിൽ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ബസിൽ നിന്ന് പുറത്തിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസമുണ്ടായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



മുറിവേറ്റ മനസുമായി ഇന്ത്യ കാത്തിരുന്നത് 17 വര്‍ഷം; തഹാവൂര്‍ റാണയെ ഇന്നു മുതല്‍ എന്‍ഐഎ ചോദ്യം ചെയ്യും; കൊച്ചിയിലും ഉത്തരം
ശബരിമല സ്വർണ്ണപ്പാളി വിവാദം ; സാമ്പിൾ പരിശോധനയ്ക്ക് അനുമതി നൽകി ഹൈക്കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.