പത്തനംതിട്ടയിൽ യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവാവിന്റെ ശരീരത്തിൽ കുത്തേറ്റത്തിൻ്റെ പാടുകളുണ്ട്. കൂടൽ സ്വദേശി രാജൻ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read
ഇഡി കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി; കേന്ദ്ര ഏജൻസി ഉന്നത്തൻ ശേഖർ കുമാർ ഒന്നാം പ്രതി
സംഭവത്തിന് പിന്നാലെ അയൽവാസി അനിൽ ഒളിവിൽ പോയിട്ടുണ്ട് എന്നാണ് വിവരം. രാജൻ്റെ അയൽവാസിയായ അനിൽ ആണ് കുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. രാജൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. രാജനും അനിലും മദ്യലഹരിയിൽ വഴക്കിട്ട ശേഷമുണ്ടായ കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇരുവരും രാത്രി വീട്ടിൽ വെച്ച് മദ്യപിച്ച ശേഷം വഴക്കുണ്ടായതായാണ് പ്രാഥമിക വിവരം. ഇതിനു പിന്നാലെ നടന്ന തർക്കത്തിലാകാം അനിൽ രാജനെ കുത്തിയതെന്ന് സംശയിക്കുന്നതായും, അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
You May Also Like
കർണാടകയിൽ പ്രേതബാധയുണ്ടെന്നാരോപിച്ച് മകൻ അമ്മയെ തല്ലിക്കൊന്നു
കർണാടകയിൽ പ്രേതബാധയുണ്ടെന്നാരോപിച്ച് മകൻ അമ്മയെ തല്ലിക്കൊന്നു
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.